തിരുവനന്തപുരം: നെയ്യാറ്റിൻകര കമുകിന്‍കോട് പളളിയുടെ തീര്‍ഥാടനം ഇക്കുറിയും വ്യത്യസ്‌തമാവുകയാണ്. കാന്‍സര്‍ രോഗികൾക്ക് മുടിദാനം ചെയ്‌താണ് ഇത്തവണയും തീർഥാടനം മാതൃകയാകുന്നത്. തൃശൂര്‍ അമല ക്യാൻസർ സെന്‍ററുമായി സഹകരിച്ചാണ് മൂന്ന് മാസത്തിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്‌ത 100ലധികം തീര്‍ഥാടകര്‍ തങ്ങളുടെ മുടി കാന്‍സര്‍ ബാധിതര്‍ക്കായി മുറിച്ച് നല്‍കി. ഫാ.ജോയി മത്യാസിന്‍റെ നേതൃത്വത്തില്‍ കാന്‍സര്‍ ബാധിതരെ സഹായിക്കുന്നതിനായാണ് മുടിദാനം നടത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി സഹകരിച്ച് രക്തദാന നേര്‍ച്ച നടത്തി മാതൃകയായ തീര്‍ഥാടന കേന്ദ്രമാണ് കമുകിന്‍കോട് കൊച്ചു പളളി. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രിയി എന്നിവിടങ്ങളിലേക്ക് പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് രക്തദാന നേര്‍ച്ച നടത്തിയിട്ടുളളത്. തീർഥാടനത്തിന്‍റെ ഭാഗമായി കാന്‍സര്‍ ബാധിതരായ 32 പേര്‍ക്കുളള ധനസഹായം മന്ത്രി എം എം മണി വിതരണം ചെയ്‌തു.