തിരുവനന്തപുരം: നെയ്യാർ ഡാം ഹയർ സെക്കണ്ടറി സ്‌കൂളിലെ ഓടിട്ട കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണു. കലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനമായിരുന്നു. ഇതിനിടെയാണ് കെട്ടിടം തകര്‍ന്നത്.
പൊളിഞ്ഞ് വീണ കെട്ടിടത്തിന് സമീപത്താണ് കുടിവെള്ള പൈപ് സ്ഥതി ചെയ്യുന്നത്. രാവിലെ എട്ട് മണിയോടെ എത്തുന്ന കുട്ടികൾ ഈ ഭാഗത്താണ് കളിക്കുന്നതും മറ്റും. എന്നാൽ കെട്ടിടം തകർന്ന് വീണ സമയത്ത് ക്ലാസുകള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.