ETV Bharat / state

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു

ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

newly married bride found hanging in husband's house  bride found hanging in husband's house  found hanging  found dead  നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു  തൂങ്ങിമരിച്ചു
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Oct 21, 2021, 3:44 PM IST

Updated : Oct 21, 2021, 4:46 PM IST

തിരുവനന്തപുരം: ആര്യനാട്ടില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ആനന്ദപുരം അണിയിലകടവ് സ്വദേശി മിഥുനിൻ്റെ ഭാര്യ ആദിത്യയെയാണ് (24) ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന്(21/10/2021) രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഭർതൃ മാതാവാണ് കിടപ്പ് മുറിയിൽ ആദിത്യയെ തുങ്ങിയ നിലയിൽ ആദ്യം കണ്ടത്. കഴിഞ്ഞ ആഗസ്റ്റ് 25നായിരുന്നു വാവോട് സ്വദേശിയായ ആദിത്യയുടെയും മിഥുന്‍റെയും വിവാഹം.

മിഥുന്‍റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. ആഘോഷങ്ങള്‍ക്കായുള്ള കേക്ക് വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്‍റെ മാതാപിതാക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ആദിത്യയെ തൂങ്ങിയ നിലയില്‍ കണ്ടത്.

പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈല്‍ അടക്കം പരിശോധിക്കുകയാണ്. ഭര്‍ത്താവ് മിഥുന്‍റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Also Read: കിടപ്പാടം നഷ്‌ടമാകുമെന്ന ആശങ്കയില്‍ നെടുങ്കണ്ടം നിവാസികള്‍

Last Updated : Oct 21, 2021, 4:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.