ETV Bharat / state

സംസ്ഥാനത്ത് 128 പേര്‍ക്കുകൂടി കൊവിഡ്, ഒരു മരണം ; ജാഗ്രത പാലിക്കാൻ നിർദേശം

Kerala Covid Report : ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തിരക്ക് രോഗബാധിതരുടെ എണ്ണം ഉയര്‍ത്തിയേക്കും. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം

new covid cases in Kerala  Kerala Covid Report  new covid cases reported in Kerala  സംസ്ഥാനത്ത് 128 കൊവിഡ് കേസുകള്‍ കൂടി  കൊവിഡ് കേസുകള്‍  പുതിയ കൊവിഡ് കേസുകള്‍  കൊവിഡ് മരണം  കൊവിഡ് ജാഗ്രത  കേരളത്തിലെ കൊവിഡ് കേസുകൾ  Indias active Covid cases  kerala active Covid cases  Covid 19 cases  Covid 19 update Kerala  Covid 19 update  Covid 19 update india  india covid update  india covid report today  kerala covid report today  kerala covid update  കൊവിഡ് രോഗബാധ
new covid cases reported in Kerala
author img

By ETV Bharat Kerala Team

Published : Dec 25, 2023, 12:18 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് 128 കൊവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്‌തു (New covid cases reported in Kerala). ഇതോടെ സംസ്ഥാനത്തെ ആകെ പോസിറ്റീവ് കൊവിഡ് കേസുകളുടെ എണ്ണം 376 ആയി ഉയർന്നു. കൊവിഡ് മൂലം ഒരാള്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

0.04 ശതമാനമാണ് സംസ്ഥാനത്തെ നിലവിലെ കൊവിഡ് ആക്‌ടീവ് കേസുകളുടെ നിരക്ക്. അതേസമയം, 296 പേർ ഇന്നലെ രോഗമുക്തി നേടി ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 98.91 ശതമാനമാണ്. 1.04 ശതമാനമാണ് മരണ നിരക്ക്.

രാജ്യത്തെ കോവിഡ് കേസുകളുടെ 90 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിലാണ്. ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തിരക്ക് രോഗ ബാധിതരുടെ എണ്ണം ഉയര്‍ത്താന്‍ കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അതേസമയം മാസ്‌കോ മറ്റ് മുന്‍കരുതലുകളോ നിര്‍ബന്ധമാക്കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങൾ ഒന്നും ഇതുവരെയും അധികൃതർ പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകൾ 4,000 കടന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത് (India's active Covid cases). താനെയിൽ 5 ജെഎൻ.1 രോഗബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവ കൊവിഡ് -19 കേസുകളുടെ എണ്ണം 4,054 ആയി.

ഞായറാഴ്‌ച 3,742 ആയിരുന്നു എണ്ണം. കൊവിഡ് ഉപ വിഭാഗമായ ജെഎൻ.1 ആദ്യമായി കണ്ടെത്തിയ കേരളത്തിലാണ് ഒരു ദിവസം ഏറ്റവും കൂടുതൽ സജീവമായ കേസുകൾ (128) രേഖപ്പെടുത്തിയതും. കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 5,33,334 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകെ 315 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകെ കൊവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 4.44 കോടിയായി (4,44,71,860). രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ALSO READ: കൊവിഡ് വ്യാപനത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.