തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് കണ്ടെയിന്‍മെന്‍റ് സോണുകളും വര്‍ദ്ധിക്കുന്നത്. ഇന്ന് കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്‍റ് സോണായി ജില്ലാ കലക്ടര്‍ ഡോ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ കടകംപള്ളി കണ്ടെയിന്‍മെന്‍റ് സോണായി. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണാകും.
അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത്, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൊഴിയൂര്‍, പൊയ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂര്‍, പൊഴിക്കര ബീച്ച്, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ശാര്‍ക്കര, ചിറയിന്‍കീഴ്, വലിയകട, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കൊടങ്കര, കാരോട് ഗ്രാമപഞ്ചായത്തിലെ വടക്കേപുതുവീട്, പ്ലാമൂട്ടുകട, അയിര, കാന്തള്ളൂര്‍, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ പുവാര്‍ ബണ്ട്, പൂവാര്‍ ടൗണ്‍, പൂവാര്‍, വരവിളത്തോപ്പ്, ബീച്ച്, ഇരിക്കാലുവിള, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍കുളങ്ങര, ആലത്തൂര്‍, ത്രിപ്പലവൂര്‍, അരുവിക്കര, മാരായമുട്ടം, അയിരൂര്‍, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ആലമുക്ക്, പൂവച്ചല്‍, കാട്ടാക്കട ചന്ത, പുളിങ്കോട്, തട്ടാമ്പാറ എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും തന്നെ കണ്ടെയിന്‍മെന്‍റ് സോണിനു പുറത്തുപോകാന്‍ പാടില്ല. സര്‍ക്കാര്‍ മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.