ETV Bharat / state

തലസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ - latest covid 19

കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്

തലസ്ഥാന നഗരത്തിൽ ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ  latest covid 19  containment zones
തലസ്ഥാന നഗരത്തിൽ ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ
author img

By

Published : Jul 3, 2020, 8:06 AM IST

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ വാർഡ് (66), വാർഡ് - 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലൈൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്സ്, പാരിസ് ലൈൻ - 27 എന്നിവിടങ്ങൾ കണ്ടൈയ്ൻമെന്‍റ്‌ സോണുകളാക്കി. പാളയം വാർഡിലും നിയന്ത്രണങ്ങൾ കർശനമാക്കും. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വഴുതൂർ വാർഡ് , ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ തളയൽ എന്നീ സ്ഥലങ്ങളും കണ്ടൈയ്ൻമെന്‍റ്‌ സോണുകളായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം സാഫല്യം ഷോപ്പിങ് കോംപ്ലക്സ് അടച്ചു. പാളയം മാർക്കറ്റിലും കർശന നിയന്ത്രണമുണ്ടാകും. രാവിലെ നഗരസഭയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.