ETV Bharat / state

സർവകലാശാല പരിസ്ഥിതിശാസ്ത്രം വിഭാഗത്തിന് പുതിയ മന്ദിരം

രണ്ട് നിലകളിയായി 9000 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പരിസ്ഥിതി വകുപ്പിന് വേണ്ടി സർവകലാശാല എഞ്ചിനീയറിങ് വിഭാഗം നിർമിച്ച് നൽകിയത്

author img

By

Published : Feb 26, 2020, 2:43 AM IST

സർവകലാശാല പരിസ്ഥിതിശാസ്ത്രം വിഭാഗം  സർവകലാശാല കാര്യവട്ടം ക്യാമ്പസ്  കൃഷി മന്ത്രി വി.എസ് സുനിൽകുമാർ  ecology department  New campus
സർവകലാശാല പരിസ്ഥിതിശാസ്ത്രം വിഭാഗത്തിന് പുതിയ മന്ദിരം

തിരുവനന്തപുരം: സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ കൃഷിക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ. സർവകലാശാല പരിസ്ഥിതിശാസ്ത്രം വിഭാഗത്തിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പസിലെ 20 ഏക്കർ ഭൂമിയിലാണ് സർവകലാശാല പദ്ധതി നടപ്പിലാക്കുക. പരിസ്ഥിതിക്ക് ഇണങ്ങാത്ത അക്കേഷ്യ മരങ്ങൾ ക്യാമ്പസിൽ നിന്നും പൂർണമായും മുറിച്ച് മാറ്റിയാണ് നെൽകൃഷി ആരംഭിക്കുന്നത്.

രണ്ട് നിലകളിയായി 9000 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പരിസ്ഥിതി വകുപ്പിന് വേണ്ടി സർവകലാശാല എഞ്ചിനീയറിങ് വിഭാഗം നിർമിച്ച് നൽകിയത്. പുതിയ കെട്ടിടത്തിൽ സെമിനാർ ഹാൾ, ലൈബ്രറി, ലബോറട്ടറികൾ എന്നിവ സജ്ജമാകുമെന്ന് വകുപ്പ് മേധാവി ഡോ.സാബു ജോസഫ് പറഞ്ഞു. പ്രോ വൈസ് ചാൻസിലർ ഡോ.പി.പി അജയകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എച്ച്‌. ബാബുജാൻ, അഡ്വ.എ അജികുമാർ, ഡോ.എസ് നസീബ്, ആർ.അരുൺകുമാർ, സർവ്വകലാശാല എഞ്ചിനീയർ ശോഭ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.