ETV Bharat / state

കുമ്മനം രാജശേഖരൻ നാമനിർദേശ പത്രിക സമർപ്പിച്ചു

ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയം ഉറപ്പാണെന്നും കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം  നേമം നിയോജക മണ്ഡലം  എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ  കുമ്മനം രാജശേഖരൻ  കുമ്മനം രാജശേഖരൻ വാര്‍ത്തകള്‍  assembly election news  kerala assembly election 2021  നിയമസഭ തെരഞ്ഞെടുപ്പ് 2021  കേരള നിയമസഭ തെരഞ്ഞെടുപ്പ്  Nemam NDA candidate  Nemam NDA candidate Kummanam Rajasekharan  Kummanam Rajasekharan
നേമം എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ നാമനിർദേശ പത്രിക സമർപ്പിച്ചു
author img

By

Published : Mar 17, 2021, 5:24 PM IST

തിരുവനന്തപുരം: നേമം നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. നേമത്തെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയം ഉറപ്പാണെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നിയമസഭയിലെ സാധനങ്ങള്‍ നശിപ്പിക്കില്ലെന്നും വി ശിവന്‍കുട്ടിെയ പരോക്ഷമായി വിമര്‍ശിച്ച് കുമ്മനം പറഞ്ഞു. നിയമസഭയിലേക്ക് ബിജെപിക്ക് നേമത്തിന് പുറമെ മറ്റ് മണ്ഡലങ്ങളിൽ നിന്നും എംഎൽഎമാർ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമ്മനം രാജശേഖരൻ നാമനിർദേശ പത്രിക സമർപ്പിച്ചു

തെരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ച് വർഷവും നേമത്തേ ജനങ്ങളോട് ഒപ്പമുണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ ഉറപ്പ് നല്‍കി. ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്‍റെ വെളിപ്പെടുത്തലുകളില്‍ ആര്‍എസ്എസാണ് മറുപടി പറയേണ്ടതെന്ന് കുമ്മനം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും പറഞ്ഞത് പോലെയാണ് ബാലശങ്കറും പറഞ്ഞതെന്നും കുമ്മനം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.