ETV Bharat / state

നേമത്തെ കരുത്തൻ മലമ്പുഴയില്‍ ദുർബലനാകും: ലിസ്റ്റില്‍ ട്വിസ്റ്റ് പ്രതീക്ഷിച്ച് കോൺഗ്രസ് - Kerala assembly election 2021

നേമം മണ്ഡലത്തെ ചൊല്ലിയാണ് കേരളത്തിലെ കോൺഗ്രസിന്‍റെ സീറ്റ് വിഭജനത്തില്‍ തർക്കം ഉണ്ടായതെന്ന രൂപത്തിലാണ് വാർത്തകൾ വന്നത്. അതേസമയം നേമത്ത് ശക്തനും കരുത്തനുമായ സ്ഥാനാർഥി വേണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുമ്പോൾ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസില്‍ കലാപക്കൊടി ഉയർന്നു കഴിഞ്ഞു.

Nemam
നേമത്തെ കരുത്തൻ മലമ്പുഴയില്‍ ദുർബലനാകും: ലിസ്റ്റില്‍ ട്വിസ്റ്റ് പ്രതീക്ഷിച്ച് കോൺഗ്രസ്
author img

By

Published : Mar 13, 2021, 3:41 PM IST

Updated : Mar 13, 2021, 4:40 PM IST

ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസില്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങുമ്പോൾ തന്നെ സീറ്റ് തർക്കവും പരസ്യ പ്രതിഷേധവും പോസ്റ്റർ ഒട്ടിക്കലും എല്ലാം കോൺഗ്രസില്‍ എക്കാലവും പതിവാണ്. പക്ഷേ ഇത്തവണ ഒരു പടി മുകളിലാണ് പ്രതിഷേധ സ്വരം എന്നത് മാത്രമാണ് പുതുമ.

91 സീറ്റില്‍ കോൺഗ്രസ് മത്സരിക്കുമെന്ന് പറയുമ്പോഴും ആരൊക്കെയാകും സ്ഥാനാർഥികൾ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. 81 സീറ്റുകളില്‍ സ്ഥാനാർഥികളെ തീരുമാനിച്ചെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇനിയും ചർച്ചകൾ വേണമെന്ന നിലപാടാണ് ഇന്നലെ ഡല്‍ഹിയില്‍ ആവർത്തിച്ചത്. പക്ഷേ അതിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഡല്‍ഹിയിലെ ചർച്ചകൾ മതിയാക്കി കേരളത്തിലെത്തി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയില്‍ തുടരും. തർക്കമുള്ള സീറ്റുകളില്‍ മുല്ലപ്പള്ളി ഹൈക്കമാൻഡുമായി ചർച്ച നടത്തും എന്നൊക്കെയാണ് കേരള നേതാക്കൾ പറയുന്നത്.

നേമം മണ്ഡലത്തെ ചൊല്ലിയാണ് കേരളത്തിലെ കോൺഗ്രസിന്‍റെ സീറ്റ് വിഭജനത്തില്‍ തർക്കം ഉണ്ടായതെന്ന രൂപത്തിലാണ് വാർത്തകൾ വന്നത്. നേമത്ത് കരുത്തനും ശക്തനുമായ സ്ഥാനാർഥി വേണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. അതിനൊപ്പം കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും ശക്തർ തന്നെ വേണമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നു. ബിജെപിയോട് കോൺഗ്രസ് സന്ധി ചെയ്യുന്നു എന്ന സിപിഎം ആരോപണത്തിന് മറുപടി നല്‍കാനാണ് ശക്തരായ സ്ഥാനാർഥികളെ നേമത്ത് അടക്കം നിർത്തുന്നതിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വം ശ്രമിക്കുന്നതെന്നും വാർത്തകൾ സജീവമായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരാണ് നേമത്തേക്ക് ഏറ്റവുമധികം ചർച്ചയായത്. രമേശ് ചെന്നിത്തല ആദ്യം തന്നെ നേമത്ത് മത്സരിക്കാനില്ലെന്നും സ്വന്തം മണ്ഡലമായ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും വ്യക്തമാക്കി. പക്ഷേ ഡല്‍ഹിയിലെ ചർച്ചകൾക്കിടെ പരസ്യപ്രതികരണങ്ങൾക്ക് തയ്യാറാകാതിരുന്ന ഉമ്മൻചാണ്ടി കേരളത്തിലെത്തിയതോടെ സ്ഥിതി മാറി. സ്വന്തം നാടും മണ്ഡലവുമായ പുതുപ്പള്ളിയില്‍ പ്രവർത്തകർ വികാരനിർഭരമായ വരവേല്‍പ്പാണ് ഉമ്മൻചാണ്ടിക്ക് നല്‍കിയത്. പ്രവർത്തകരുടെ തിരക്കും വൈകാരിക പ്രകടനങ്ങളും മൂലം ഏറെ നേരം കാറില്‍ ഇരിക്കേണ്ടി വന്ന ഉമ്മൻചാണ്ടി വീട്ടില്‍ കയറിയ ശേഷം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് പ്രവർത്തകരും അന്തരീക്ഷവും ശാന്തമായത്.

അതേസമയം നേമത്ത് ശക്തനും കരുത്തനുമായ സ്ഥാനാർഥി വേണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുമ്പോൾ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസില്‍ കലാപക്കൊടി ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ തവണ കോൺഗ്രസ് മൂന്നാം സ്ഥാനത്തും ബിജെപി രണ്ടാം സ്ഥാനത്തും എത്തിയ മണ്ഡലമാണ് മലമ്പുഴ. ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് മലമ്പുഴ നല്‍കിയതിലൂടെ ബിജെപിയെ സഹായിക്കാനാണെന്ന ആരോപണം ഇതിനകം മലമ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ തന്നെ ഉയർത്തിയിട്ടുണ്ട്. 2011ലും 2016ലും യുഡിഎഫ് മൂന്നാം സ്ഥാനത്തായ മണ്ഡലമായിരുന്നു നേമം. അതാണ് 2016ല്‍ ബിജെപി പിടിച്ചത്. സമാന സാഹചര്യം തന്നെയാണ് ഇപ്പോൾ മലമ്പുഴയിലും രൂപപ്പെടുന്നത്. നേമത്ത് ജനതാദൾ യുണൈറ്റഡായിരുന്നു യുഡിഎഫില്‍ മത്സരിച്ചത്. മലമ്പുഴ ഇത്തവണ നല്‍കിയിരിക്കുന്നത് ഭാരതീയ നാഷണല്‍ ജനതാദളിനാണ്.

കോൺഗ്രസില്‍ ആദ്യം പിസി ചാക്കോയും പിന്നീട് എവി ഗോപിനാഥും തൊടുത്തുവിട്ട കലാപം നേതാക്കളില്‍ നിന്ന് പ്രവർത്തകരിലേക്ക് വഴിമാറുകയാണ്. കാസർകോട് ജില്ലയില്‍ തൃക്കരിപ്പൂർ, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തില്‍ പ്രവർത്തകർക്കൊപ്പം ഡിസിസി നേതൃത്വവും പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചു കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ ഇരിക്കൂറില്‍ കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥി നിർണയത്തിലെ പ്രതിഷേധം പരസ്യമാക്കി കോൺഗ്രസ് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തില്‍ വിവി പ്രകാശിന് പകരം ടി സിദ്ദിഖിനെ സ്ഥാനാർഥിയാക്കുന്നതിന് എതിരെയാണ് പ്രതിഷേധം. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് വേണ്ടിയും കൊല്ലത്ത് ബിന്ദുകൃഷ്ണയ്ക്ക് വേണ്ടിയും പ്രവർത്തകർ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. കായംകുളത്ത് പരിഗണിക്കുന്ന വനിതാ സ്ഥാനാർഥിക്ക് എതിരെ ആദ്യം പോസ്റ്റർ പ്രചാരണവും ഒടുവില്‍ ഭീഷണിയും വരെയെത്തി. ഇടുക്കിയിലും കൊല്ലത്തും കോൺഗ്രസ് സംഘടന ഭാരവാഹികളുടെ കൂട്ടരാജി ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ വിമത ഭീഷണിയും കോൺഗ്രസിനെ വലയ്ക്കുന്നുണ്ട്. സീറ്റ് ലഭിക്കാത്തതില്‍ മഹിള കോൺഗ്രസിനും പരാതിയുണ്ട്. മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്തു.

യുഡിഎഫ് ഘടകകക്ഷികളായ മുസ്ലീം ലീഗിലും ജോസഫ് ഗ്രൂപ്പിലും സ്ഥാനാർഥികളെ ചൊല്ലി തർക്കമുണ്ട്. തിരൂരങ്ങാടിയില്‍ സ്ഥാനാർഥിയായി പ്രഖ്യാപിച്ച കെപിഎ മജീദിന് എതിരെ പരാതിയുമായി ഒരു സംഘം മുസ്ലീംലീഗ് പ്രവർത്തകർ പാണക്കാട് എത്തി. ജോസഫ് ഗ്രൂപ്പില്‍ സീറ്റ് ലഭിക്കാത്ത വിക്‌ടർ ജോർജ് അടക്കമുള്ള നേതാക്കളും പരസ്യമായി രംഗത്തുണ്ട്. സീറ്റ് നിർണയത്തില്‍ കോൺഗ്രസ് വിശ്വാസവഞ്ചന കാണിച്ചെന്ന് ആർഎസ്പിയും പറയുന്നുണ്ട്. ഏഴ് സീറ്റിന് പകരം അഞ്ച് സീറ്റ് നല്‍കിയതിന് എതിരെയാണ് ആർഎസ്പിയുടെ പ്രതിഷേധം. അതിനിടെ ആർഎസ്പി നേതാവ് മുഹമ്മദ് നവാസ് ബിജെപിയില്‍ ചേർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂർ ജില്ലയിലെ കയ്‌പമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു മുഹമ്മദ് നവാസ്.

Last Updated : Mar 13, 2021, 4:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.