ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം

നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച് ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും

ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം
author img

By

Published : Jul 5, 2019, 4:19 PM IST

Updated : Jul 5, 2019, 10:41 PM IST

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇടുക്കി എസ്പിക്കെതിരെ പരാതികൾ ഉണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച് ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷനോട് മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയെ ലഭിക്കാനുള്ള സാധ്യതകൾ കുറവായതിനാലാണ് റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എസ്പിക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ

എന്നാല്‍ കസ്റ്റഡി മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി അറിയിക്കാമെന്നും ബെഹ്റ പറഞ്ഞു.

Intro:ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം. ഇടുക്കി എസ്പിക്കെതിരെ പരാതികൾ ഉണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.

Body:ബൈറ്റ്
മുഖ്യമന്ത്രി
ഇടുക്കി നെടുങ്കണ്ടത്ത് കസ്റ്റഡി മരണം സംബന്ധിച്ച് ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കും. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനോട് ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സിറ്റംഗ് ജഡ്ജിയെ ലഭിക്കാനുള്ള സാധ്യതകൾ കുറവായതിനാലാണ് റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി എസ്പിക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
ബൈറ്റ്
മുഖ്യമന്ത്രി
കസ്റ്റഡി മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി അറിയിക്കാമെന്നും ബെഹറ പറഞ്ഞു.
ബൈറ്റ്
ഡിജിപി

Conclusion:ഇടിവി ഭാരത്,തിരുവനന്തപുരം
Last Updated : Jul 5, 2019, 10:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.