ETV Bharat / state

നെടുമങ്ങാട് സൂര്യഗായത്രി കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വിധി നാളെ - അരുൺ

അരുൺ കൊലപാതകം നടത്തിയത് പ്രണയം നിരസിച്ച പകയിൽ. സൂര്യയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു.

Court News  Nedumangad Suryagayatri murder  കൊലപാതകം  ശിവദാസ് വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി  കൊലപാതകശ്രമം  ഭവന കയ്യേറ്റം  സൂര്യഗായത്രി  സൂര്യഗായത്രി കൊലപാതകം  crime  murder  kerala court  court verdict  അരുൺ  കുത്തി കൊന്നു
സൂര്യഗായത്രി
author img

By

Published : Mar 30, 2023, 1:54 PM IST

തിരുവനന്തപുരം: നെടുമങ്ങാട് പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ്-വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി (20)യെ കുത്തി കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌ത പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുൺ (29) കുറ്റക്കാരനെന്ന് കോടതി. ശിക്ഷയെ കുറിച്ചുള്ള വിധി നാളെ പറയും.

കൊലപാതകം, കൊലപാതകശ്രമം, ഭവന കയ്യേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്‌തു എന്നാണ് തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജ് കെ വിഷ്‌ണുവിന്‍റെ കണ്ടെത്തല്‍. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് അരുണിനെ കൊലപാതകത്തിലേക്ക് നയിച്ചത്. സൂര്യഗായത്രിയുടെ അമ്മ വത്സല, അച്ഛൻ ശിവദാസ് എന്നിവരായിരുന്നു കേസിലെ ദൃക്‌സാക്ഷികൾ.

കേസിനാസ്‌പദമായ സംഭവം നടന്നതിങ്ങനെ: 2021 ഓഗസ്‌റ്റ് മുപ്പതാം തീയതി ഉച്ചയക്ക് രണ്ട് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു അരുൺ കൊലപാതകം നടത്തിയത്.

ശാരീരിക വൈകല്യമുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. വീടിൻ്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍ സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. സൂര്യയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു.

സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും ശരീരത്തിൽ കുത്തുകയായിരുന്നു. സൂര്യയുടെ പിതാവ് ശിവദാസൻ്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി. ശബ്‌ദം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്‍റെ ടെറസില്‍ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പൊലീസും ചേർന്ന് അരുണിനെ പിടിച്ചത്.

സൂര്യയെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻ ശ്രമിക്കുന്നതു കണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈ കൊണ്ട് സൂര്യഗായത്രിയെ കുത്തുകയായിരുന്നു. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ ചവിട്ടി താഴെയിടുകയും മർദിക്കുകയും ചെയ്‌തു.

കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്‌ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലയ്ക്ക്‌ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്‌പിയുമായ ബി എസ് സജിമോന്‍ നല്‍കിയ മൊഴി പ്രോസിക്യൂഷന് നിര്‍ണായക തെളിവായിരുന്നു. സംഭവത്തിനും രണ്ട് വർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്‍റെ ബന്ധം വീട്ടുകാർ നിരസിച്ചു.

തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. സൂര്യയുടെ ഭർത്താവിനെയും അരുൺ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തിയതായിരുന്നു. ഇതറിഞ്ഞാണ് പേയാട് നിന്നും അരുൺ സൂര്യയുടെ വീട്ടിലെത്തിയത്.

ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം 33 തവണ കുത്തിയത്. പക അടങ്ങാത്ത പ്രതി സൂര്യഗായത്രിയുടെ തല ചുമരില്‍ ഇടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തലയിലെ മുറിവും നെഞ്ചിലും അടിവയറിലുമേറ്റ മാരകമായ മുറിവുകളമാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കത്തിയുടെ നീളവും മുറിവിന്‍റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സര്‍ജന്‍ ധന്യ രവീന്ദ്രൻ്റെ മൊഴിയും പ്രോസിക്യൂഷന്‍ കേസിന് ഏറെ സഹായകരമായി മാറി.

കേസിൽ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവർ ഹാജരായി. വലിയമല സർക്കിൾ ഇൻസ്‌പെക്‌ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്‌മിനിസ്ട്രേഷൻ ഡിവൈഎസ്‌പിയുമായ ബി എസ് സജിമോൻ, സിവിൽ പോലീസ്‌ ഓഫീസർമാരായ സനൽരാജ് ആർ വി, ദീപ എസ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.