തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട്ടിൽ ഫോണ്‍വഴി ഭാര്യയെ ശല്യം ചെയ്‌ത മത്സ്യ വ്യാപാരിയായ യുവാവിനെ ഗള്‍ഫുകാരനായ ഭര്‍ത്താവ് നാട്ടിലെത്തി ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചു (Husband gave quotation to attack man who disturbed wife). പെരിങ്ങമ്മല ഷൈജുവാണ് അവധിക്ക് നാട്ടിലെത്തിയപ്പോൾ ഭാര്യയെ ശല്യം ചെയ്‌തയാളെ ആക്രമിക്കാൻ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തിൽ ഷൈജുവിനെയും മത്സ്യ വ്യാപാരിയെ മർദിച്ച ക്വട്ടേഷന്‍ സംഘത്തിലെ യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവത്തിൽ തെന്നൂര്‍ അരയകുന്ന് റോഡരിക്കത്തുവീട്ടില്‍ ജി ഷൈജു (36), ഇലഞ്ചിയം ആറ്റുകണ്ണന്‍കുഴി ചതുപ്പില്‍ വീട്ടില്‍ ജി റോയ് (39), ജി റോണി (37), അരയകുന്ന് കന്യാരുകുഴി വടക്കേവീട്ടില്‍ എസ് സുമേഷ് എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഇലഞ്ചിയം ഞാറനീലി കുന്നും പുറത്തുവീട്ടില്‍ ആര്‍ സൂബാഷിനെയാണ് സംഘം ആക്രമിച്ചത് (Nedumangad attack). ആക്രമണത്തിൽ ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. സുബാഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യയെ ഫോണ്‍വഴി ശല്യം ചെയ്‌തയാളെ മാരകമായി ആക്രമിക്കാന്‍ ഷൈജു ഗള്‍ഫിൽ നിന്നും നാട്ടിലെത്തിയ ശേഷം കൂലിക്ക് ആളിനെ ഏര്‍പ്പെടുത്തുകയായിരുന്നു. ഷൈജു സുഹൃത്തുകള്‍ക്ക് മദ്യവും പണവും നല്‍കിയതായും തുടർന്ന് സംഘം സുബാഷിനെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സുബാഷ് ഫോണിലൂടെ മെസേജ് അയക്കുന്നതും വിളിയ്‌ക്കുന്നതും സഹിക്കവയ്യാതെ ആയപ്പോള്‍ ഭാര്യ ഷൈജുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഷൈജു സുബാഷിനെ ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചത് (Quotation to attack man). സംഭവ ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിയ്‌ക്കുകയായിരുന്നു ഷൈജു. തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്ന വഴിയാണ് ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി ഷാജിമോന്‍, എസ് ഐ റഹീം എ, ജോയി വി എസ്, രാജന്‍, സി പി ഒ സുജിത്ത് എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Also read: കാര്‍ യാത്രികനെ മര്‍ദിച്ച കേസ്; ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആർടിഒ
കോഴിക്കോട് വടകര കുട്ടോത്ത് കാര്‍ ഡ്രൈവറെ മര്‍ദിച്ച ബസ് ജീവനക്കാര്‍ക്കെതിരെ ആർടിഒ നടപടിയെടുത്തു. കേസിൽ ബസ് ഡ്രൈവര്‍ ലിനേഷ് വി പി, കണ്ടക്‌ടര്‍ ശ്രീജിത്ത് പി ടി എന്നിവരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. ഇരുവരെയും എടപ്പാളിലെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശീലനത്തിന് അയക്കാനും ആര്‍ടിഒ നിര്‍ദേശിച്ചിട്ടുണ്ട്.
കാര്‍ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. തുടർന്ന് ഇരുവരും കുറ്റക്കാരാണെന്ന് എന്‍ഫോസ്‌മെന്‍റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. മൂരാട് സ്വദേശി സാജിദിനെയാണ് രണ്ട് ബസ് ജീവനക്കാരൻ ചേർന്ന് മർദിച്ചത്.
സാജിദ് കുടുംബവുമൊത്ത് മരണ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. കാറിനെ മറികടന്നെത്തിയ ബസ് റോഡിന്‍റെ നടുവിൽ നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് കാറിന്‍റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന സാജിദിനെ പുറത്തിറക്കി മർദിക്കുകയായിരുന്നു.