ETV Bharat / state

വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് : സ്ഥലം ഏറ്റെടുക്കാനുള്ള വിജ്‌ഞാപനത്തിനെതിരെ ചിറമുക്ക് മസ്‌ജിദ് പരിപാലന സമിതി - മസ്‌ജിദ്

ഇപ്പോഴത്തെ അലൈന്‍മെന്‍റ് പ്രകാരം മസ്‌ജിദ് പൊളിച്ച് മാറ്റേണ്ടിവരുന്നതിലാണ് വിശ്വാസികള്‍ എതിര്‍പ്പുയര്‍ത്തുന്നത്

പ്രതിഷേധം  Nedumangad Chiramuk Muhiuddin Masjid  Chiramuk Muhiuddin Masjid committee protest  Vizhinjam Navaikulam Outer Ring Road  Outer Ring Road Preliminary Notification  protest at nedumangad  kerala news  malayalam news  trivandrum news  നാവായിക്കുളം ഔട്ടർ റിങ് റോഡ്  സ്ഥലം ഏറ്റെടുക്കാനുള്ള വിജ്‌ഞാപനം  ചിറമുക്ക് മുഹിയുദ്ദീൻ മസ്‌ജിദ് പരിപാലന സമിതി  നെടുമങ്ങാട് തേക്കട ചിറമുക്ക് മുഹിയുദ്ദീൻ മസ്‌ജിദ്  വിശ്വാസികളുടെ പ്രതിഷേധം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഔട്ടർ റിങ് റോഡ്  മസ്‌ജിദ്
മസ്‌ജിദ് പരിപാലന സമിതി പ്രതിഷേധം
author img

By

Published : Dec 19, 2022, 9:12 AM IST

മസ്‌ജിദ് പരിപാലന സമിതിയുടെ പ്രതിഷേധം

തിരുവനന്തപുരം : നിർദിഷ്‌ട വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്‌ഞാപനത്തിനെതിരെ നെടുമങ്ങാട് തേക്കട ചിറമുക്ക് മുഹിയുദ്ദീൻ മസ്‌ജിദ് പരിപാലന സമിതിയുടേയും വിശ്വാസികളുടേയും പ്രതിഷേധം. ഇപ്പോഴത്തെ അലൈന്‍മെന്‍റ് പ്രകാരം മസ്‌ജിദ് പൊളിച്ച് മാറ്റേണ്ടിവരുന്നതിലാണ് വിശ്വാസികള്‍ എതിര്‍പ്പുയര്‍ത്തുന്നത്. മസ്‌ജിദിന് ചുറ്റുമുള്ള വീടുകളും കച്ചവട സ്ഥാപനങ്ങളും നിർദിഷ്‌ട അലൈൻമെന്‍റിൽ ഉൾപ്പെട്ടിട്ടുണ്ട്.

തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ക്രിസ്‌ത്യൻ പള്ളിയും പൊളിച്ചുമാറ്റേണ്ട അവസ്ഥയാണെന്ന് സമരസമിതി പറയുന്നു. ധാരാളം കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഈ അലൈൻമെന്‍റ് കിഴക്ക് ഭാഗത്തേക്ക് മാറ്റി നിശ്ചയിച്ചാൽ കെട്ടിടങ്ങൾ ഉൾപ്പെടാതെ തന്നെ റോഡിന് വേണ്ടി സ്ഥലം കണ്ടെത്താമെന്നാണ് സമരക്കാരുടെ ആവശ്യം. ആരാധനാലയങ്ങൾ ഒഴിവാക്കിയുള്ള സർവേ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ജിദ് പരിപാലന സമിതി ചിറമുക്ക് മുതൽ തേക്കട വരെ പ്രതിഷേധ മാർച്ച് നടത്തി.

ചിറയിൽ വാഹിദ്, ഹാഷിം പഴവിള ,ചിറമുക്ക് വാഹിദ്, മൂസ മൗലവി, ചിറമുക്ക് റാഫി, അബ്‌ദുള്ള തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.