തിരുവനന്തപുരം : കുണ്ടറ പീഡന പരാതി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ എന്‍സിപി താക്കീത് ചെയ്‌തു. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് പാര്‍ട്ടി നല്‍കിയ നിര്‍ദേശം.
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ ആറ് പേരെ സസ്‌പെൻഡ് ചെയ്‌തെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോ വിശദീകരിച്ചു.
പ്രവര്‍ത്തകര്‍ ഇനി ശുപാര്‍ശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങള്‍ക്ക് സമീപിക്കാവൂ എന്നാണ് പാര്‍ട്ടി തീരുമാനം
എൻസിപിയിൽ നിന്ന് ആറ് പേർക്ക് സസ്‌പെൻഷൻ
കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, മഹിള വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയന്‍ പുത്തന്‍പുരയ്ക്കല്‍, സലീം കാലിക്കറ്റ് എന്നിവരെയും എന്‍വൈസി കൊല്ലം പ്രസിഡന്‍റ് ബിജു എന്നിവര്‍ക്കെതിരെയാണ് നടപടി.
മന്ത്രി എ കെ ശശീന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്‌ത് പ്രചരിപ്പിച്ചതിനാണ് സസ്പെന്‍ഷന്‍. പ്രദീപ് കുമാര്‍ മന്ത്രിയെ കൊണ്ട് ഫോണ്‍ ചെയ്യിപ്പിച്ചെന്നും ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍റെ വിശദീകരണം.
പല ക്രിമിനല്‍ കേസുകളിലും ബെനഡിക്ട് പ്രതിയാണെന്നും അച്ചടക്കം പാലിക്കേണ്ടതിന്‍റെ ഭാഗമായാണ് നടപടിയെന്നും പി സി ചാക്കോ അറിയിച്ചു.
READ MORE: എ.കെ. ശശീന്ദ്രൻ തെറ്റ് ചെയ്‌തിട്ടില്ലെന്നാണ് പാർട്ടിയുടെ വിശ്വാസമെന്ന് പി.സി. ചാക്കോ