ETV Bharat / state

Nayana Sooryan Death Myocardial Infarction നയന സൂര്യന്‍റെ മരണം കൊലപാതകമല്ല, മയോ കാർഡിയൽ ഇൻഫാർക്ഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

author img

By ETV Bharat Kerala Team

Published : Sep 9, 2023, 12:40 PM IST

Updated : Sep 9, 2023, 1:54 PM IST

നയനയ്ക്ക് ഒട്ടേറെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ലെനിന്‍ രാജേന്ദ്രന്‍റെ മരണത്തിന് ശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

Cause Of Death Was Myocardial Infarction  death of Nayan Sooryan was myocardial infarction  medical report says  നയന സൂര്യന്‍റേത് കൊലപാതകമല്ല  മരണ കാരണം മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍  മെഡിക്കല്‍ റിപ്പോര്‍ട്ട്  myocardial infarction  Medical Board Report  ക്രൈം ബ്രാഞ്ച്  Crime Branch  Nayan Sooryan  നയന സൂര്യന്‍  പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്  Postmortem report  മാനസിക പ്രശ്‌നങ്ങള്‍  മെഡിക്കല്‍ ബോര്‍ഡ്
Nayana Sooryan

തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യയുടെ മരണ കാരണം മയോ കാർഡിയൽ ഇൻഫാർക്ഷനെന്ന് (myocardial infarction) മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് (Medical Board Report). മരണം കൊലപാതകമല്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് (Cause Of Death Was Myocardial Infarction). എന്നാല്‍ മയോകാര്‍ഡിയല്‍ ഇന്‍ഫാർക്ഷനിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണം പുനരന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് (Crime Branch) സംഘത്തിന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എസ്‌പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നയന സൂര്യന്‍റെ മരണം പുനരന്വേഷിക്കുന്നത്. അതേസമയം മരണം ആത്മഹത്യയാണോ എന്ന് കണ്ടെത്താനായിട്ടില്ല. നയനയ്ക്ക് ഒട്ടേറെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ലെനിന്‍ രാജേന്ദ്രന്‍റെ മരണത്തിന് ശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

മൂന്ന് വര്‍ഷം മുന്‍പാണ് നയനയെ തിരുവനന്തപുരത്തുള്ള വാടക വീടിനുള്ളില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് (Postmortem report). പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിച്ചത് തുടര്‍ന്നാണ് നയനയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയത്.

2019 ഫെബ്രുവരി 23 നാണ് നയന സൂര്യയെ ആല്‍ത്തറ ജംഗ്ഷനിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നയനയുടെ മരണം ആത്മഹത്യയായി കണക്കാക്കി പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സഹ സംവിധായികയായി പത്ത് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു നയന സൂര്യ. ലെനില്‍ രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് നയനയുടെയും മരണം.

വിഷാദ രോഗത്തിനുടമയായിരുന്ന നയന ജീവനൊടുക്കിയതാകുമെന്നായിരുന്നു പൊലീസ് നിഗമനം. മാത്രമല്ല പ്രമേഹ രോഗി കൂടിയായിരുന്നു നയനയെന്നും കുഴഞ്ഞ് വീണതാണ് മരണകാരണമെന്ന് തുടങ്ങിയ നിഗമനങ്ങളിലായിരുന്നു പൊലീസ്. എന്നാല്‍ നയനയുടെ കഴുത്തിലും ശരീരത്തിന്‍റെ വിവിധയിടങ്ങളിലും ക്ഷതമുണ്ടെന്നുമാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയതോടെ കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

നയനയുടെ കഴുത്തിലുണ്ടായിരുന്ന ഉരഞ്ഞ പാട് രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായത്. പോസ്റ്റുമോർട്ടം വർക്ക് ബുക്കിലെ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത് നയനയുടെ കഴുത്തിൽ 1.5 സെന്‍റിമീറ്റർ പാടുണ്ടെന്നായിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 31.5 സെന്‍റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ട് എന്നാണ് രേഖപ്പെടുത്തിയത്. മുൻപ് നടന്ന പോസ്റ്റുമാർട്ടത്തിൽ മരണ കാരണം ശരീരത്തിലേറ്റ പരിക്കെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ക്രൈം ബ്രാഞ്ചിന്‍റെ പുനരന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡിന്‍റെ റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തൽ.

ALSO READ: നയന സൂര്യന്‍റെ മരണം : പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവെന്ന് കണ്ടെത്തൽ

Last Updated : Sep 9, 2023, 1:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.