ETV Bharat / state

നവകേരള ബസ് വാടകയ്ക്ക്; ദിവസ വാടകയ്ക്ക് ബസ് വിട്ടുകൊടുക്കാന്‍ തീരുമാനം - മുഖ്യമന്ത്രി സഞ്ചരിച്ച ബസ്

Nava Kerala Bus For Various Value Added Purpose: വിവാഹ - വിനോദ യാത്രകള്‍ക്കും തീര്‍ത്ഥയാത്രകള്‍ക്കും നവകേരള ബസ് ദിവസ വാടകയ്ക്ക് വിട്ടു നല്‍കും. പ്രതിദിനം 8000 രൂപ വാടകയെന്ന് ഏകദേശ ധാരണ. ശുചിമുറിയുള്ള അത്യാഢംബര ബസ് കേരളത്തില്‍ കുറവാണെന്നും അധികൃതര്‍.

navakerala bus  nava kerala bus for value added purpose  നവകേരള ബസ് വാടകയ്ക്ക്  നവകേരള ബസിന്‍റെ ഉടമ ആര്  നവകേരള ബസിന് ചെലവ് എത്ര  മുഖ്യമന്ത്രി സഞ്ചരിച്ച ബസ്  നവ കേരള ബസ് പ്രതിദിന വാടക
Nava Kerala Bus For Various Value Added Purpose
author img

By ETV Bharat Kerala Team

Published : Dec 25, 2023, 6:17 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായി. ആദ്യം തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നൽകാനുമാണ് തീരുമാനം. വിവാഹ ആവശ്യം, വിനോദയാത്ര, തീർത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും(Nava Kerala Bus For Various Value Added Purpose).

കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലാണ് ബസ്. നവകേരള സദസിന്‍റെ എറണാകുളത്തെ പര്യടനംകൂടി പൂർത്തിയായശേഷം ബസ് കെഎസ്ആർടിസിക്ക് വിട്ടുകൊടുക്കും. ബസിന്‍റെ പരിപാലനച്ചുമതല കെഎസ്ആർടിസിക്കാണ്.

സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും വാടക തുക എന്നാണ് വിവരം. ഇത് എത്രയാണെന്ന് തീരുമാനമായിട്ടില്ല. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്നാണ് തത്വത്തില്‍ ധാരണയായത്.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. ബസ് വാടകയ്ക്ക് കിട്ടുമോ എന്നുചോദിച്ച് ഇതുവരെ എഴുന്നൂറിലധികം പേർ അധികൃതരെ വിളിച്ചതായാണ് വിവരം. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്‍റെ ബസ് വാങ്ങിയത്. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്.

നവ കേരള സദസുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത് നവകേരള ബസ് ആയിരുന്നു. ഇത്രയും തുക മുടക്കി എന്തിന് ബസ് വാങ്ങിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുഖ്യ ആരോപണം. സിപിഎം നേതാവ് എകെ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് തന്നെ യാത്ര കഴിഞ്ഞാല്‍ ബസ് വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.