ETV Bharat / state

Natural Gas From Waste: മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകം; പുതിയ പദ്ധതിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Sep 18, 2023, 8:13 PM IST

Government project for producing Natural Gas from Waste: പ്ലാന്‍റുകള്‍ നിലവില്‍ വന്നാല്‍ മാലിന്യത്തില്‍ നിന്ന് കംപ്രസ്‌ഡ് ബയോഗ്യാസും ജൈവ വളവും ഉത്പാദിപ്പിക്കപ്പെടും. ഇത് കമ്പനികള്‍ക്ക് വിതരണം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലാന്‍റില്‍ നിന്ന് ലഭിക്കുന്ന ജൈവ വളവും വിപണിയിലെത്തിക്കാനാണ് തീരുമാനം.

Natural gas from Waste  Government is preparing to produce Natural gas  മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകം  പ്രകൃതി വാതകം ഉത്പാദിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍  കംപ്രസ്‌ഡ് ബയോഗ്യാസും ജൈവവളവും ഉത്പാദിപ്പിക്കും  Produces compressed biogas and compost  new waste plant project  മാലിന്യ സംസ്‌കരണ പദ്ധതി  മാലിന്യ പ്ലാന്‍റിന്‍റെ ചുമതല കമ്പനികള്‍ക്ക്  companies are responsible for the waste plant
Natural Gas From Waste

തിരുവനന്തപുരം : മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകം (Natural Gas From Waste) ഉത്പാദിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ (Government is preparing to produce Natural gas from Waste). കഴിഞ്ഞ മാസം ചേര്‍ന്ന തദ്ദേശ മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബിപിസിഎല്‍, ഗെയ്ല്‍ എന്നീ കമ്പനികളെയാണ് പ്ലാന്‍റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

കുറഞ്ഞത് പ്രതിദിനം 100 ടണ്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആവശ്യമായ മാലിന്യം ലഭിക്കില്ലെന്ന വിലയിരുത്തലില്‍ ഇടുക്കി, പത്തനംതിട്ട, കാസര്‍കോട്, വയനാട് ജില്ലകളില്‍ പ്ലാന്‍റുകള്‍ ആരംഭിക്കില്ല. കൊച്ചി ബ്രഹ്മപുരത്ത് വരുന്ന മാലിന്യ പ്ലാന്‍റിന്‍റെ ചുമതല ബിപിസിഎല്ലിന് തന്നെ നല്‍കും. കണ്ണൂരും കോഴിക്കോടും നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടരുകയാണെങ്കില്‍ പ്ലാന്‍റുകള്‍ പരിഗണിക്കില്ല.

പ്ലാന്‍റുകള്‍ നിലവില്‍ വന്നാല്‍ മാലിന്യത്തില്‍ നിന്ന് കംപ്രസ്‌ഡ് ബയോഗ്യാസും ജൈവ വളവും ഉത്പാദിപ്പിക്കപ്പെടും. ഇത് കമ്പനികള്‍ക്ക് വിതരണം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലാന്‍റില്‍ നിന്ന് ലഭിക്കുന്ന ജൈവ വളവും വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായി ഫാക്‌ട്‌ എന്ന കമ്പനിയെ ചുമതലപ്പെടുത്താനാണ് ധാരണ.

കരാര്‍ ലഭിക്കുന്ന കമ്പനികള്‍ക്കാകും നിര്‍മാണ ചെലവും ചുമതലയും. പ്ലാന്‍റുകളുടെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലവും പ്രവര്‍ത്തനത്തിന് ആവശ്യമായ വെള്ളവും വൈദ്യുതിയും സര്‍ക്കാര്‍ നല്‍കും. പ്ലാന്‍റിലേക്ക് മാലിന്യം തരം തിരിച്ച് എത്തിക്കാനുള്ള ചുമതല നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമാണ്.

പ്ലാന്‍റുകളുടെ സംഭരണ ശേഷി 100 ടണ്ണില്‍ നിന്നും 250 ടണ്ണായി ഭാവിയില്‍ ഉയര്‍ത്തും. 2024ല്‍ കൊച്ചി ബ്രഹ്മപുരത്തെ പ്ലാന്‍റിന്‍റ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. ഇതേ മാതൃകയിലാകും മറ്റ് ജില്ലകളിലെ പ്ലാന്‍റുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും ഉണ്ടാവുക. പ്ലാന്‍റുകളുടെ നിര്‍മാണത്തിനായി സ്ഥലം കണ്ടെത്തുന്നതാണ് പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാകും ആദ്യ ശ്രമങ്ങള്‍.

കൊച്ചിയില്‍ വരുന്ന മാലിന്യ പ്ലാന്‍റിന് വൈദ്യുതിയും വെള്ളവും സര്‍ക്കാര്‍ ചെലവില്‍ നല്‍കാനുള്ള തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ശുപാര്‍ശ ജൂലൈ 26 ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. പ്ലാന്‍റ് നിര്‍മാണത്തിന് ബിപിസിഎല്‍, ഗെയ്ല്‍ എന്നീ കമ്പനികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമാകും ബാക്കി നടപടികള്‍ ആരംഭിക്കുക.

ബ്രഹ്മപുരത്ത് ബിപിസിഎല്ലിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ബയോ സിഎന്‍ജി പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നത് വരെ താത്‌കാലിക സംവിധാനം എന്ന നിലയില്‍ ജൈവ മാലിന്യത്തിൽ പട്ടാളപ്പുഴുക്കളുടെ മുട്ടകൾ നിക്ഷേപിച്ച് വിരിയിച്ച് ലാർവകളാക്കി മാറ്റുന്ന മാലിന്യ സംസ്‌കരണ രീതി ഉപയോഗിക്കാന്‍ കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകിയിരുന്നു. ലാർവകൾ വലിയ തോതിൽ ജൈവമാലിന്യം അകത്താക്കുകയും ഈ ലാർവകൾ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റാനും കഴിയും.

ALSO READ: ബ്രഹ്മപുരത്ത് 'പട്ടാളപ്പുഴു' ഇറങ്ങും; അനുമതി നൽകി കോർപ്പറേഷൻ കൗൺസിൽ

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.