ETV Bharat / state

ദേശീയ തലത്തില്‍ പ്രശംസ ലഭിച്ച ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍; കയ്യൊഴിഞ്ഞ് സര്‍ക്കാര്‍

കൊവിഡ് കാലഘട്ടത്തിൽ സർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിച്ച പദ്ധതിയെ സര്‍ക്കാര്‍ തന്നെ കയ്യൊഴിഞ്ഞതോടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കടക്കെണിയിലായിരിക്കുന്നത്.

janakeeya hotels  janakeeya hotels in kerala  janakeeya hotels is in huge crisis  government project  latest news in trivandrum  ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍  ദേശീയ തലത്തില്‍ പ്രശംസ  കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍  സർക്കാരിന്‍റെ പ്രതിച്ചായ വർധിപ്പിച്ച പദ്ധതി  ടുംബശ്രീ പ്രവര്‍ത്തകര്‍ കടക്കെണിയിലായി  അനന്തപുരി കഫേ  സർക്കാർ സബ്‌സിഡി  വിശപ്പ് രഹിത കേരളം  സിപിഎം  പിണറായി വിജയന്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ദേശീയ തലത്തില്‍ പ്രശംസ ലഭിച്ച ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍; കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍
author img

By

Published : Mar 13, 2023, 8:05 PM IST

ദേശീയ തലത്തില്‍ പ്രശംസ ലഭിച്ച ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: കൊവിഡ് കാലഘട്ടത്തിൽ സർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിച്ച വലിയ മുന്നേറ്റമായിരുന്നു 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ജനകീയ ഹോട്ടലുകൾ. കുടുംബശ്രീയുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിക്ക് ദേശീയ തലത്തിൽ വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. എന്നാൽ, സർക്കാരിന്‍റെ പ്രതിച്ഛായ ഉയർത്തിയ ഈ പദ്ധതിയെ സർക്കാർ കയ്യൊഴിഞ്ഞതോടെ കുടുംബശ്രീ പ്രവർത്തകർ കടക്കെണിയിലും ഹോട്ടലുകൾ പൂട്ടലിലേക്കുമാണ് കടക്കുന്നത്.

നഗരത്തിലെ ആദ്യത്തെ ജനകീയ ഹോട്ടലാണ് തിരുവനന്തപുരം ഓവർ ബ്രിഡ്‌ജിലെ അനന്തപുരി കഫേ ജനകീയ ഹോട്ടൽ. 1700 ലധികം ഊണുകളാണ് ഇവിടെ നിന്ന് വിറ്റ് പോയിരുന്നത്. ജനങ്ങൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നു എന്നതിന്‍റെ തെളിവാണിത്.

ശേഷിക്കുന്നത് മോഹന വാഗ്‌ദാനങ്ങള്‍ മാത്രം: എന്നാൽ, ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതോടെ ഒരാഴ്‌ചയായി ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്. 20 രൂപ ഊണിൽ 10 രൂപ സർക്കാർ സബ്‌സിഡി എന്ന വ്യവസ്ഥയുടെ ബലത്തിലാണ് ഇവിടെ ജനകീയ ഹോട്ടൽ കുടുംബശ്രീ പ്രവർത്തകരായ 10 പേർ ചേർന്ന് ആരംഭിക്കുന്നത്. സപ്ലൈകോയിൽ നിന്ന് സബ്‌സിഡി നിരക്കിൽ സാധനങ്ങൾ എത്തിച്ച് നൽകാമെന്നും വൈദ്യുതി നിരക്ക് അടയ്ക്കാമെന്നും ഉൾപ്പെടെ, മോഹന വാഗ്‌ദാനങ്ങളാണ് ഹോട്ടൽ ആരംഭിച്ചപ്പോൾ ഇവർക്ക് ലഭിച്ചത്.

നാല് വർഷമായി സ്വന്തം വരുമാനത്തിൽ നിന്നുമാണ് കറന്‍റ് ചാർജ് അടയ്ക്കുന്നത്. ഏഴര മാസത്തെ ഊണിന്‍റെ സബ്‌സിഡിയായി 13,20,000 രൂപയിലധികമാണ് സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക. ഇതിന് മുൻപ് രണ്ട് തവണ കുടിശ്ശിക മുടക്കിയതിനാൽ ഹോട്ടലിന്‍റെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. 13,000 രൂപയുടെ കുടിശ്ശിക വരുത്തിയതിനാണ് ഇപ്പോൾ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത്.

ഹോട്ടലിലെ ജീവനക്കാരിയുടെ സ്വർണം പണയം വച്ചാണ് ഇത്തവണ വൈദ്യുതി ബില്ല് അടച്ചിരിക്കുന്നത്. ഇവിടെ മാത്രമല്ല നഗരത്തിലെ പ്രധാന ജനകീയ ഹോട്ടലുകളിലെയെല്ലാം സ്ഥിതി ഇതു തന്നെയാണ്. എന്നാൽ, ഹോട്ടൽ നിർത്തി മറ്റ് ജോലി തേടി പോകാമെന്നു വച്ചാൽ ജനകീയ ഹോട്ടലുകൾ ആരംഭിച്ച സമയത്തെ നഗരസഭയുടെ സഹായമായ 30,000 രൂപ ഹോട്ടൽ നിർത്തി ഒരാഴ്‌ചയ്ക്കകം തിരിച്ചടയ്ക്കണമെന്നാണ് ചട്ടം.

വിശപ്പ് രഹിത കേരളം പാതിവഴിയില്‍: അന്നത്തെ ജീവിത ചെലവുകൾക്ക് മാത്രം ജനകീയ ഹോട്ടലുകളിൽ നിന്നും വരുമാനം ലഭിക്കുന്ന ജീവനക്കാർക്ക് ഈ സാമ്പത്തിക ബാധ്യത ഇപ്പോൾ വഹിക്കാനുമാകുന്നില്ല.

സംസ്ഥാനത്തെ വിശപ്പുരഹിതമാക്കാന്‍ ലക്ഷ്യം വച്ചുള്ള പദ്ധതിയായി ആണ് ജനകീയ ഹോട്ടലുകള്‍ കേരളത്തില്‍ തുടക്കമിട്ടത്. 25 രൂപയ്‌ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ എന്ന ആശയത്തിലാണ് സര്‍ക്കാര്‍ പദ്ധതിയ്‌ക്ക് തുടക്കമിട്ടത്. സംസ്ഥാത്തെ ആദ്യ ജനകീയ ഭക്ഷണ ശാലയുടെ ഉദ്‌ഘാടനം ആലപ്പുഴയില്‍ വച്ച് 2020 വര്‍ഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആയിരുന്നു നിര്‍വഹിച്ചത്.

also read: കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ സംഘര്‍ഷം: കൗണ്‍സിലര്‍മാരും പൊലീസും തമ്മില്‍ ഉന്തും തള്ളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.