തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ നടത്താൻ അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. ഐഎംഎയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് സമരം.
ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും, ശസ്ത്രക്രിയകളും നടത്തില്ല. അതേ സമയം അത്യാഹിത വിഭാഗങ്ങളെയും കൊവിഡ് ചികിത്സയെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ സ്വകാര്യ മേഖലകളിലെ എല്ലാ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ഐഎംഎയുടെ നേതൃത്വത്തിൽ ധർണയും നടത്തും.