ETV Bharat / state

ദേശീയ പാത വികസനത്തിനായി 68.2 ശതമാനം ഭൂമി ഏറ്റെടുത്തതായി മന്ത്രി ജി സുധാകരൻ

ദേശീയ പാത വികസനം 2021ന് മുമ്പ് പൂർത്തികരിക്കാനാകുമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് കൃത്യമായ കാലാവധി നൽകാൻ കഴിയില്ലെന്നും മന്ത്രി സഭയിൽ

sabha
author img

By

Published : Jul 4, 2019, 4:53 PM IST

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാത വികസനത്തിനായി 62.2 ശതമാനം ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഇതിൽ 91.4 ശതമാനം ഭൂമി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

എറണാകുളം ജില്ലയിലാണ് ഭൂമി ഏറ്റടുക്കലിൽ കാലതാമസം ഉണ്ടായത്. ഭൂമി ഏറ്റെടുക്കലിന്‍റെ രണ്ടാം ഘട്ടത്തിൽ ആകെ എടുക്കേണ്ട 1177.62 ഹെക്ടറിൽ 803.21 ഹെക്ടറിനാണ് ഇതിനോടകം ത്രീ ഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളതെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ദേശീയ പാത വികസനം 2021ന് മുമ്പ് പൂർത്തികരിക്കാനാകുമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് കൃത്യമായ കാലാവധി നൽകാൻ കഴിയില്ലെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുടെ കാലാവധി അഞ്ച് തവണയായി 30 മാസം വരെ നീട്ടി നൽകിയെന്ന് മുഖ്യമന്ത്രി രേഖാ മൂലം നിയമസഭയെ അറിയിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കെ എസ് യു പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. എന്നാൽ വിഷയം ആദ്യ സബ്മിഷ്നായി ഉന്നയിക്കാമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം സ്പീക്കർ അംഗീകരിച്ചതോടെ പ്രതിപക്ഷം ബഹളത്തിൽ നിന്ന് പിന്മാറി.

Intro:ദേശീയ പാത വികസനത്തിനായി 68.2 ശതമാനം ഭൂമി ഏറ്റെടുത്തതായി മന്ത്രി ജി.സുധാകരൻ നിയമസഭയിൽ.91.4 ശതമാനം ഭൂമി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറിയെന്നും മന്ത്രി. ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുടെ കാലാവധി അഞ്ച് തവണയായി 30 മാസം വരെ നീട്ടി നൽകിയതായി മുഖ്യമന്ത്രി രേഖ മൂലം നിയമസഭയെ അറിയിച്ചു.
Body:ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാത വികസനത്തിനായി 62.2 ശതമാനം ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. ഇതിൽ 91.4 ശതമാനം ഭൂമി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഭൂമി ഏറ്റടുക്കലിൽ കാലതാമസം ഉണ്ടായത്. ഭൂമി ഏറ്റെടുക്കലിന്റെ രണ്ടാം ഘട്ടത്തിൽ ആകെ എടുക്കേണ്ട 1177.62 ഹെക്ടറിൽ 803.21 ഹെക്ടറിനാണ് ഇതിനോടകം ത്രീ ഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളതെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ദേശീയ പാത വികസനം 2021 ന് മുമ്പ് പൂർത്തികരിക്കാനാകുമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് കൃത്യമായ കാലാവധി നൽകാൻ കഴിയില്ലെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുടെ കാലാവധി അഞ്ച് തവണയായി 30 മാസം വരെ നീട്ടി നൽകിയെന്ന് മുഖ്യമന്ത്രി രേഖ മൂലം നിയമസഭയെ അറിയിച്ചു.കമ്മിഷന്റെ പ്രവർത്തനത്തിനായി ഒരു കോടി 84 ലക്ഷത്തി എഴുപത്തിയാറായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്ന് രൂപ ചെലവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കെ എസ് യു പ്രവർത്തകർക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ സഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. വിഷയം ആദ്യ സബമിഷ്നായി ഉന്നയിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചതോടെ പ്രതിപക്ഷം ബഹളത്തിൽ നിന്ന് പിന്മാറി.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.