ETV Bharat / state

രക്തദാനത്തിന്‍റെ മഹത്വം വിളിച്ചോതുന്ന രമേശൻ തമ്പിയുടെ ജീവിതം..

ഇന്ന് ഒക്‌ടോബർ ഒന്ന്.. ദേശീയ രക്തദാന ദിനം. രക്തദാനത്തെ ജീവിതമാക്കിയ രമേശൻ തമ്പിയെ അറിയാം..

author img

By

Published : Oct 1, 2020, 11:22 AM IST

Updated : Oct 1, 2020, 3:04 PM IST

rameshan thambi inspiring life  national blood donor day  രക്തദാനം രമേശൻ തമ്പി  രമേശൻ തമ്പി രക്തദാനം  രക്തദാനം മഹാദാനം  ഒക്‌ടോബർ ഒന്ന്  ദേശീയ രക്തദാന ദിനം
ദേശീയ രക്തദാന ദിനം

തിരുവനന്തപുരം: രക്തദാനം മഹാദാനം... ജീവന് ഒരു ദ്രവ്യ രൂപമുണ്ടെങ്കിൽ അതിനെ രക്തമെന്ന് വിളിക്കാം.. ജീവദാനമാകുന്ന രക്തദാനം ജീവിത ലക്ഷ്യമായി കാണുന്ന ഒരു മനുഷ്യനുണ്ട്. രക്തദാനത്തിന്‍റെ മഹത്വവും പ്രസക്‌തിയും ആവശ്യകതയുമെല്ലാം ജനങ്ങളിലെത്തിച്ചുകൊണ്ട് 149-ാം തവണയും രക്തം ദാനം ചെയ്‌തു കഴിഞ്ഞ രമേശൻ തമ്പി.. കെൽട്രോണിൽ നിന്ന് വിരമിച്ച ഇദ്ദേഹം സ്വന്തം പ്രവൃത്തിയിലൂടെയാണ് രക്തദാന മാതൃക സ്യഷ്‌ടിക്കുന്നത്.

രക്തദാനത്തിന്‍റെ മഹത്വം വിളിച്ചോതുന്ന രമേശൻ തമ്പിയുടെ ജീവതം..

മുൻപ് ആറ് മാസങ്ങൾ കൂടുമ്പോഴായിരുന്നു രക്തം ദാനം ചെയ്‌തിരുന്നത്. എന്നാൽ ഇപ്പോൾ മൂന്ന് മാസം കൂടുമ്പോൾ നടത്തും. ബ്ലഡ് ഡോണേഴ്‌സ് കേരളയിലെ സജീവ അംഗം കൂടിയാണ് രമേശൻ തമ്പി. ഇപ്പോൾ 150-ാം തവണ രക്തദാനം നടത്താൻ ഒരുങ്ങുകയാണ് ഈ മനുഷ്യ സ്നേഹി.

കോളജ് പഠനകാലത്ത് സുഹൃത്തിൻ്റെ അമ്മയുടെ ഹൃദയ ശസ്ത്രക്രിയക്കായി രക്തം നൽകി തുടങ്ങിയതാണ് തമ്പിയുടെ ജീവിത യാത്ര. പിന്നീട് ഒരു പരിചയവുമില്ലാത്ത പലർക്കും രക്തം നൽകി. ജോലിയുടെ ഭാഗമായി ഡൽഹിയിൽ എത്തിയപ്പോഴും രക്തദാനം തുടർന്നു. പിന്നീട് തന്‍റെ രക്തം സ്വീകരിച്ചവരെ കാണുകയോ പരിചയം പുതുക്കുകയോ ചെയ്യുന്നതും തമ്പിക്ക് പതിവില്ല. തന്‍റെ പ്രവൃത്തികൾക്ക് കുടുംബത്തിന്‍റെ പൂർണ പിന്തുണയാണ് ലഭിക്കുന്നത്.

മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രവും രമേശൻ തമ്പി തയ്യാറാക്കി കഴിഞ്ഞു. വെറും വാക്കുകളല്ല, പ്രവൃത്തികളിലൂടെയാണ് രമേശൻ തമ്പി മനുഷ്യ സ്നേഹം തെളിയിക്കുന്നത്.

Last Updated : Oct 1, 2020, 3:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.