ETV Bharat / state

'പ്രതീക്ഷകളോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രം'; ഐഎഫ്‌എഫ്‌കെയില്‍ കാണികളുടെ മനം കവര്‍ന്ന് 'നന്‍പകല്‍ നേരത്ത് മയക്കം' - നന്‍പകല്‍ നേരത്ത് മയക്കം സിനിമ പ്രതികരണം

ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' ഡിസംബര്‍ 12നാണ് പ്രദര്‍ശനം നടന്നത്. ഇന്നും പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

ഐഎഫ്‌എഫ്‌കെ  നല്‍പകല്‍ നേരത്ത് മയക്കം  nanpakal nerathu mayakkam iffk audience response  nanpakal nerathu mayakkam audience response  nanpakal nerathu mayakkam iffk Audience response
പ്രതീക്ഷകളോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രം'
author img

By

Published : Dec 13, 2022, 9:07 PM IST

നന്‍പകല്‍ നേരത്ത് മയക്കം സിനിമയെക്കുറിച്ച് സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിയുടേയും കാണികളുടേയും പ്രതികരണം

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി ലിജോ ജോസ്‌ പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം'. തിങ്കളാഴ്‌ച (ഡിസംബര്‍ 12) 3.30ന് ടാഗോർ തിയേറ്ററില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം നടന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് ചിത്രം കാണാനായി എത്തിച്ചേര്‍ന്നത്. റിസര്‍വ് ചെയ്‌ത ആളുകള്‍ക്ക് ഷോ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിയേറ്ററിന് പുറത്ത് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.

സിനിമാറ്റിക് ഗിമ്മിക്കുകള്‍ ഇല്ലാതെ, ദൃശ്യപരിചരണത്തിലും ഭാവുകത്വത്തിലും ഇതുവരെയുള്ള ലിജോ ചിത്രങ്ങളില്‍ നിന്ന് വേറിട്ടൊരു ട്രീറ്റ്‌മെന്‍റ് ഒരുക്കിയതാണ് നന്‍പകല്‍ നേരത്തിനെ വേറിട്ടുനിര്‍ത്തിയത്. തിങ്കളാഴ്‌ച 3.30ന് ടാഗോർ തിയേറ്ററിലായിരുന്നു ആദ്യ പ്രദർശനം. രാവിലെ 10.30 മുതൽ തന്നെ തിയേറ്ററിന് മുന്‍പില്‍ ഡെലിഗേറ്റുകളുടെ നീണ്ട വരി ആരംഭിച്ചിരുന്നു. ലിജോയെന്ന സംവിധായകന്‍റെ 'ട്രേഡ്‌മാർക്ക്' കൂടെ വ്യക്തമാക്കുന്നതായിരുന്നു ഈ തിരക്ക്.

'വേറിട്ടുനിന്ന മയക്കം': ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. പ്രതീക്ഷകളോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രമാണിതെന്നാണ് കാണികളുടെ അഭിപ്രായം. ലിജോയുടെ മുന്‍ ചിത്രങ്ങളുടെയെല്ലാം കഥാപശ്ചാത്തലത്തില്‍ പ്രമേയത്തോളം പ്രാധാന്യം വയലൻസിനാണ്.

എന്നാല്‍ നന്‍പകല്‍ അതിന്‍റെ പേര് പോലെ തന്നെ വ്യത്യസ്‌തമാണ്. പ്രമേയത്തിലെ പുതുമ ദൃശ്യാവിഷ്‌കാരത്തിലും ലിജോ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മുൻ ചിത്രങ്ങളിലെ ചലനപ്പെരുക്കമുള്ള ക്യാമറയുടെ സാന്നിധ്യം പ്രകടമായിരുന്നുവെങ്കില്‍ ഈ ചിത്രത്തില്‍ ഏറെയും സ്റ്റാറ്റിക്ക് ഷോട്ടുകളാണ് (ക്യാമറയുടെ ചലനമില്ലാത്ത ഷോട്ട്).

സംഭവ ബഹുലതയൊന്നുമില്ലാത്ത ഒരു തമിഴ് ഉള്‍ഗ്രാമത്തെ അതിന്‍റെ സ്വാഭാവികതയോടെയാണ് ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ അവതരിപ്പിച്ചിരിക്കുന്നത്. വേളാങ്കണ്ണിയിലേക്ക് യാത്ര ചെയ്യുന്ന തീർഥാടകർക്കിടയിൽ യാത്രാമധ്യേ ഉണ്ടാവുന്ന അസ്വാഭാവികതകളെ കേന്ദ്രീകരിച്ചാണ് എൽജെപി ചിത്രം ഒരുക്കിയിരിക്കുന്നത്. ഉജ്വലമായ മേക്കിങിനൊപ്പം മമ്മൂട്ടിയുടെ പ്രകടനവും കാണികൾ എടുത്തുപറയുന്നു. എസ് ഹരീഷാണ് തിരക്കഥാകൃത്ത്. 'മമ്മൂട്ടി കമ്പനി'യാണ് നിർമാണം.

ALSO READ| 'റിസര്‍വേഷന്‍ ചെയ്‌തിട്ടും സിനിമ കാണാനായില്ല'; ഐഎഫ്‌എഫ്‌കെയില്‍ 'നൻപകൽ നേരത്ത് മയക്കം' സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം

റിസർവേഷൻ സംവിധാനം ഫലപ്രദമല്ലെന്ന കാണികളുടെ ആരോപണമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ സ്‌ക്രീനിങ്ങിനിടെ ഇന്നലെ (ഡിസംബര്‍ 12) വാക്കേറ്റത്തിനും പിന്നീട് സംഘര്‍ഷത്തിനും ഇടയാക്കിയത്. റിസർവേഷൻ ലഭിച്ചവർക്കും പ്രദർശനം കാണാൻ കഴിയാതായതോടെ പ്രതിഷേധക്കാർ തിയേറ്ററിന് മുൻപിൽ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടി. പൊലീസെത്തി പ്രതിഷേധക്കാരെ തിയേറ്ററിന് മുന്‍പില്‍ നിന്നും തള്ളി പുറത്താക്കുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. തുടർന്ന്, മേളയുടെ ഫെസ്റ്റിവൽ ഓഫിസിന് മുന്‍പില്‍ ഡെലിഗേറ്റുകൾ സമരം നടത്തി.

വാക്കുനല്‍കി ചെയര്‍മാന്‍, പിന്തിരിഞ്ഞ് പ്രതിഷേധക്കാര്‍: പിടിയിലായവരെ വിട്ടയക്കുമെന്നും റിസർവേഷൻ സീറ്റുകൾ ലഭിക്കാത്തവർക്ക് ഡിസംബര്‍ 13ന് ചിത്രം കാണാനുള്ള അവസരം ഒരുക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ഇതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ 'നൻപകൽ നേരത്ത് മയക്കം' നൂറ് ശതമാനം റിസർവേഷൻ പൂർത്തിയായിരുന്നു. തുടർന്ന്, മേളയുടെ സംഘാടകരിൽ ചിലർ ക്യൂവിൽ നിൽക്കുന്നവരോട് ഇക്കാര്യം അറിയിച്ചതോടെ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി അജോയിയോട് ഡെലിഗേറ്റുകൾ നേരിട്ട് പരാതിപ്പെടുകയായിരുന്നു.

'നൻപകൽ നേരത്ത് മയക്കത്തിന്' കൂടുതൽ ഷോ ഉൾപ്പെടുത്തണമെന്നും റിസർവേഷനായി വെബ്സൈറ്റിൽ പ്രവേശിക്കുന്നവർക്ക് പലപ്പോഴും സൈറ്റ് കൃത്യമായി ലഭിക്കുന്നില്ലെന്നും ഡെലിഗേറ്റുകൾ പരാതിപ്പെട്ടു. ഇതോടെ, സൈറ്റിലെ അപാകത സി ഡിറ്റുമായി സംസാരിച്ച് പരിഹരിക്കാമെന്ന് സെക്രട്ടറി കാണികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.