ETV Bharat / state

പിടിച്ചുപറിക്കേസിലെ പിടികിട്ടാപ്പുള്ളി അഞ്ച് മാസങ്ങൾക്കു ശേഷം പിടിയില്‍ - Theft case fugitive arrested in Chennai

സെപ്തംബറില്‍ പുഞ്ചക്കരി മുട്ടളക്കുഴിയിലുള്ള നായ വളർത്തൽ കേന്ദ്രത്തിൽ നേമം സ്വദേശിയുടെ മാല പിടിച്ചു പറിച്ച കേസിൽ ഒന്നാം പ്രതി തിരുവല്ലം സ്വദേശി അംബുവാണ് അറസ്റ്റിലായത്. രണ്ടാം പ്രതി ദീപുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പിടികിട്ടാപ്പുള്ളി അമ്പു ഭവനിൽ അംബു  നേമം പിടിച്ചുപറി കേസ്  Namom Theft case  Theft case fugitive arrested in Chennai  പിടിച്ച്പറി കേസ് പ്രതി അറസ്റ്റില്‍
പിടിച്ചു പറിക്കേസിലെ പിടികിട്ടാപ്പുള്ളി അഞ്ച് മാസങ്ങൾക്കു ശേഷം പിടിയില്‍
author img

By

Published : Feb 11, 2022, 8:55 PM IST

Updated : Feb 11, 2022, 10:59 PM IST

തിരുവനന്തപുരം: പിടിച്ചുപറിക്കേസിലെ പിടികിട്ടാപ്പുള്ളി അഞ്ച് മാസങ്ങൾക്കു ശേഷം തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായി. സെപ്തംബറില്‍ പുഞ്ചക്കരി മുട്ടളക്കുഴിയിലുള്ള നായ വളർത്തൽ കേന്ദ്രത്തിൽ നേമം സ്വദേശിയുടെ മാല പിടിച്ചു പറിച്ച കേസിൽ ഒന്നാം പ്രതി തിരുവല്ലം സ്വദേശി അംബുവാണ് അറസ്റ്റിലായത്. രണ്ടാം പ്രതി ദീപുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ ഒന്നാം അംബുവിനെ ചെന്നൈയിലുള്ള ഊരംപക്കത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി തുടങ്ങിയ കേസുകളിൽ നേരത്തെയും പ്രതിയായിട്ടുള്ള ഇയാൾ ചെണ്ടമേളത്തിനു പോകുന്നുണ്ടെന്നു മനസിലാക്കിയ അന്വേഷണ സംഘം പ്രതി ചെന്നൈയിൽ മേളത്തിന് പോയിരിക്കുന്നതായി മനസിലാക്കിയിരുന്നു.

Also Read: കാമുകനുണ്ടെന്ന് സംശയം; പ്രതിശ്രുത വരൻ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു

തുടർന്ന് ഫോർട്ട് എ.സി.പി ഷാജിയുടെ നിർദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സുരേഷ്.വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ. വൈശാഖ്, സി.പി.ഒ മാരായ ഷിജു, വിനയകുമാർ എന്നിവരടങ്ങിയ സംഘ മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെത്തിയ അന്വേഷണ സംഘത്തെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും അന്വേഷണ സംഘത്തിന്‍റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Last Updated : Feb 11, 2022, 10:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.