ETV Bharat / state

പാർട്ടികളുടെ പേര് പരാമർശിക്കരുതെന്ന് സ്‌പീക്കർ ; തൊട്ടടുത്ത ചോദ്യം തന്നെ പാളി

'നിയമസഭയുടെ റൂൾസ് ഓഫ് പ്രൊസീജിയറിൻ്റെ ലംഘനമാണ് ഈ നടപടി'

Speaker MB Rajesh  MB Rajesh  റൂൾസ് ഓഫ് പ്രൊസീജിയർ  rules of procedure  സ്‌പീക്കർ  എം.ബി രാജേഷ്  സജീവ് ജോസഫ്
ചോദ്യം ചോദിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പേര് പരാമർശിക്കരുതെന്ന് സ്‌പീക്കർ
author img

By

Published : Oct 12, 2021, 11:36 AM IST

തിരുവനന്തപുരം : നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പേര് പരാമർശിക്കുന്നതിനെതിരെ സ്‌പീക്കർ എം.ബി രാജേഷ്. നിയമസഭയുടെ റൂൾസ് ഓഫ് പ്രൊസീജിയറിൻ്റെ ലംഘനമാണ് ഇതെന്ന് സ്പീക്കര്‍ പറഞ്ഞു. നിരവധി തവണ നിർദേശം നൽകിയിട്ടും വീണ്ടും ഇത്തരം പിഴവ് ആവർത്തിക്കുകയാണ്. അംഗങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംബി രാജേഷ് നിർദേശിച്ചു.

സ്‌പീക്കറുടെ നിർദേശത്തിന് പിന്തുണ അറിയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദ്യങ്ങൾക്ക് അനുമതി നൽകുമ്പോൾ നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യത്തിൽ ഇടപെടൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന് ഇക്കാര്യത്തിൽ പ്രത്യേക നിർദേശം നൽകാമെന്ന് സ്‌പീക്കർ നിയമസഭയെ അറിയിച്ചു.

Also Read: കോഴിക്കോട് കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം

തുടർന്ന് അടുത്ത ചോദ്യവുമായി എഴുന്നേറ്റ പ്രതിപക്ഷ എം.എൽ.എയായ സജീവ് ജോസഫ് രാഷ്ട്രീയ പാർട്ടിയുടെ പേര് പരാമര്‍ശിച്ചു. നോക്കുകൂലി ആവശ്യപ്പെട്ട് വ്യവസായിയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്നായിരുന്നു സജീവ് ജോസഫിൻ്റെ പരാമർശം.

ഉടൻ തന്നെ സ്‌പീക്കർ ഇടപെട്ടു. നിർദേശം നൽകിയതിനുപിന്നാലെ തന്നെയുള്ള ഈ നടപടി അംഗീകരിക്കാൻ കഴിയില്ല. അതിനാല്‍ സജീവ് ജോസഫിൻ്റെ പരാമർശം സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്‌പീക്കർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.