ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജിൽ ചരിത്രം കുറിച്ച് നാദിറ - ട്രാൻസ്ജെൻഡർ

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും പഠനത്തിനായി യൂണിവേഴ്‌സിറ്റി കോളജിലെത്തുന്ന ആദ്യ വിദ്യാർഥിയായി മാറുകയാണ് നാദിറ

നാദിറ
author img

By

Published : Jul 29, 2019, 1:55 PM IST

Updated : Jul 29, 2019, 4:22 PM IST

തിരുവനന്തപുരം: ഒന്നാം വർഷ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായി നാദിറ പ്രവേശനം നേടുമ്പോൾ 150 വർഷത്തിലേറെ പഴക്കമുള്ള യൂണിവേഴ്‌സിറ്റി കോളജിൽ പുതിയ ഒരു ചരിത്രം കൂടി കുറിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളജിൽ മാത്രമല്ല സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിദ്യാർഥി ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നത്. എ ഐ എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് നാദിറ.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായി നാദിറ പ്രവേശനം നേടി

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ രാഷ്ടീയത്തിൽ മാറ്റം വരുത്തി സർഗാത്മകമായ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ആഗ്രഹവുമായാണ് കലാലയ മുറ്റത്ത് എത്തുന്നതെന്ന് നാദിറ പറഞ്ഞു. എസ് എഫ് ഐയുമായി സൗഹാർദപരമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. എ ജെ കോളജിൽ നിന്നും ജേർണലിസത്തിൽ ഡിഗ്രി പൂർത്തിയാക്കിയാണ് നാദിറ യൂണിവേഴ്‌സിറ്റി കോളജിലെത്തിയത്. കോളജിലെത്തിയ നാദിറക്ക് എ ഐ എസ് എഫ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

Intro:യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം കുറിച്ച് നാദിറ. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും പഠനത്തിനായി ഈ കലാലയത്തിലെത്തുന്ന ആദ്യ വിദ്യാർത്ഥിയായി മാറുകയാണ് നാദിറ. ഒന്നാം വർഷ എം എ പൊളിറ്റിക്കൽ സയൻസിനാണ് എ.ഐ.എസ്. എഫ ജില്ലാ കമ്മിറ്റിയംഗം കൂടിയായ നാദിറ അഡ്മിഷൻ എടുത്തിരിക്കുന്നത്.
Body:ഒന്നാം വർഷ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായി നാദിറ പ്രവേശനം നേടുമ്പോൾ 150 വർഷത്തിലേറെ പഴക്കമുള്ള കലാലയത്തിൽ പുതിയ ഒരു ചരിത്രം കൂടി കുറിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജിൽ മാത്രമല്ല സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിദ്യാർത്ഥി ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ നേടുന്നത്. എ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം കൂടിയാണ് നാദിറ. യൂണിവേഴ്സിറ്റി കോളേജിലെ അക്രമ രാഷ്ടീയത്തിൽ മാറ്റം വരുത്തി സർഗാത്മകമായ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള അഗ്രഹവുമായാണ് കലാലയ മുറ്റത്ത് എത്തുന്നതെന്ന് നാദിറ പറഞ്ഞു.

ബൈറ്റ്

എസ്.എഫ്.ഐയുമായി സൗഹാർദ പരമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം എ.ജെ കോളേജിൽ നിന്നും ജേർണലിസത്തിൽ ഡിഗ്രി പൂർത്തിയാക്കിയാണ് നാദിറ യൂണിവേ‍ഴ്സിറ്റി കോളേജിലെത്തിയത്. കോളേജിലെത്തിയ നാദിറയെ എ.ഐ.എസ്.ഐ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
Last Updated : Jul 29, 2019, 4:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.