തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ(Pinarayi Vijayan) മകള്‍ വീണ വിജയനെതിരായ(Veena Vijayan) ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആവര്‍ത്തിച്ച് സിപിഎം(Cpim) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍(M V Govindan). വീണ വിജയന്‍ എല്ലാ നികുതിയും അടച്ചിട്ടുണ്ട്. നേതാക്കളുടെ മക്കളുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി അക്കൗണ്ടില്‍ വേണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി (Karuvannur Bank Scam) ബന്ധപ്പെട്ട് എ സി മൊയ്‌തീനെ(A C Moideen) സംശയ നിഴലില്‍ നിര്‍ത്താനാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്(Enforcement Directorate) ശ്രമിക്കുന്നത്. രാഷ്‌ട്രീയ പ്രേരിതമായാണ് മൊയ്‌തീനെതിരെ ഇഡി പ്രസ്‌താവനകള്‍ പുറത്തിറക്കുന്നത്. ചോദ്യം ചെയ്യുക പോലും ചെയ്യാതെ മൊയ്‌തീന്‍റെ വീട്ടില്‍ റെയ്‌ഡ് നടത്തിയത് പുതുപ്പള്ളി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ്.
ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്‌ട്രീയത്തിന്‍റെ മുനയൊടിക്കലിന്‍റെ ഭാഗമായ നീക്കത്തിന്‍റെ ഭാഗമാണ് ഈ നടപടികളെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സിപിഎമ്മിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമെതിരെ ആരോപണമുന്നയിച്ച മാത്യു കുഴല്‍നാടനെതിരെ ഏഴ് ചോദ്യങ്ങളും എം വി ഗോവിന്ദന്‍ ഉന്നയിച്ചു. ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതിലെ വന്‍തോതിലുളള നികുതി വെട്ടിപ്പ്, നിയമം ലംഘിച്ചു റിസോര്‍ട്ട് നടത്തി, വ്യവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയ ശേഷം ഗസ്‌റ്റ് ഹൗസെന്ന് പ്രചാരണം നടത്തി, നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് മൂടി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, അഭിഭാഷക ജോലിക്കിടെ നിയമവിരുദ്ധമായി ബിസിനസ് നടത്തി, വിദേശത്ത് നിന്ന് വരുമാനമുണ്ടാക്കിയതിലെ നിയമലംഘനം തുടങ്ങി ഏഴ് ചോദ്യങ്ങള്‍ക്കാണ് എം വി ഗോവിന്ദന്‍ മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി വിജയനെതിരെ കെ സുധാകരന്‍ (K Sudhakaran Crticising Pinarayi Vijayan): അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാസപ്പടി വിവാദത്തില്‍(Monthly Quota) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍(K Sudhakaran) പരിഹാസവുമായി എത്തിയിരുന്നു. മാസപ്പടി വിവാദത്തില്‍ പ്രതികരിക്കാതെ തനിക്കിതൊന്നും ബാധകമല്ലെന്ന രീതിയിലാണ് പിണറായി മുന്നോട്ട് പോകുന്നതെന്ന് കൊച്ചിയില്‍ വച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു അപൂര്‍വ ജീവിയാണ് പിണറായി വിജയന്‍. അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്ത് മുഖ്യമന്ത്രിയാണ്, ഈ മനുഷ്യനൊന്നും മനസിലാകുന്നില്ല. ഇത്തരത്തില്‍ മൗനം പാലിച്ച് ഒരു നേതാവ് എല്ലാം മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്നത് ആദ്യത്തെ അനുഭവമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുള്ളത് കൊണ്ടാണല്ലോ പിണറായി അകത്ത് പോകാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു ഭാഗത്ത് ബിജെപി നേതാവിനെ കേരള പൊലീസ് സംരക്ഷിക്കുന്നു. മറുഭാഗത്ത് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു. ഇതെല്ലാം ആര്‍ക്കാണ് അറിയാത്തത്- സുധാകരന്‍ ചോദിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സത്യസന്ധമായ കാര്യങ്ങള്‍ ഇ ഡി അന്വേഷണത്തിലൂടെ തെളിയട്ടെ. സിപിഎം ഇതുവരെ പറഞ്ഞതെല്ലാം ശരിയല്ലെന്ന് ജനങ്ങള്‍ മനസിലാക്കും. വായ തുറന്നാല്‍ കളവ് പറഞ്ഞ് രക്ഷപെടുകയെന്നതാണ് സിപിഎം നയം. പക്ഷേ, ഇതില്‍ കുടുങ്ങി പോയിരിക്കുകയാണ്. എ സി മൊയ്‌തീന്‍റെ കേസ് വ്യത്യസ്‌തമായ കേസാണ്. ഈ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെയെന്നും മറുപടി സിപിഎം പറയട്ടെയെന്നും കെ സുധാകരന്‍ വ്യക്തമാക്കി.