ETV Bharat / state

ഒരേ നുണ ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് കേരള സമൂഹത്തെ പരിഹസിക്കുന്നു; എം വി ഗോവിന്ദൻ - എ ഐ ക്യാമറ

എ ഐ ക്യാമറ വിഷയത്തിൽ മുൻ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളുടെ ആയുസ് തീർന്നതാണെന്ന് എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ  Mv govindan  ramesh chennithala  mv govindan replay to ramesh chennithala  ramesh chennithala  ramesh chennithala allegations  മുൻ പ്രതിപക്ഷ നേതാവ്  രമേശ്‌ ചെന്നിത്തല  അഴിമതി  എ ഐ ക്യാമറ  കെൽട്രോൺ
എം വി ഗോവിന്ദൻ
author img

By

Published : May 28, 2023, 10:57 PM IST

തിരുവനന്തപുരം : വില കുറഞ്ഞ അഴിമതി ആരോപണം കൊണ്ട് പരിക്കേൽക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്‍റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങളിൽ രൂക്ഷ വിമർശനമാണ് എം വി ഗോവിന്ദൻ ഉന്നയിച്ചത്. ഒരേ നുണ ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് കേരള സമൂഹത്തെ പരിഹസിക്കുകയാണെന്ന് എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.

എ ഐ ക്യാമറ സ്ഥാപിച്ചതിലൂടെ നിയമലംഘനങ്ങൾ കുറയ്‌ക്കാനായെന്ന കണക്കുകൾ പുറത്തുവന്നതോടെ പ്രതിപക്ഷം പരത്തിയ നുണക്കഥകളുടെ ആയുസൊടുങ്ങിയെന്നും ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് കരാർ നൽകിയെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടും തെളിവിന്‍റെയോ വസ്‌തുതയുടെയോ കണിക പോലും പുറത്തു വിടാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. രമേശ് ചെന്നിത്തല പുറത്തുവിടുന്ന രേഖകൾ പൊതു മണ്ഡലത്തിൽ ലഭ്യമായവയാണ്.

അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. അടിസ്ഥാനമില്ലാത്ത കള്ളങ്ങൾക്കെല്ലാം ആരെങ്കിലും മറുപടി നൽകണമെന്ന് വാശി പിടിക്കുന്നതിൻ്റെ സാംഗത്യമെന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു. കെൽട്രോൺ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന മുൻ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു.

വിവരങ്ങൾ പുറത്തുവിടാത്തതിൽ കെൽട്രോൺ : എല്ലാ ചോദ്യങ്ങൾക്കും കെൽട്രോൺ മറുപടി നൽകിയിട്ടുണ്ടെന്നും വിലവിവരങ്ങൾ നൽകാതിരിക്കുന്നതിൻ്റെ കാരണം കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെൽട്രോൺ വ്യാപാരവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പുറത്തു വിടാത്തതിൽ, അത് കമ്പനിയുമായി വ്യാപാരത്തിൽ മത്സരിക്കുന്ന മറ്റു കമ്പനികൾക്ക് മത്സരത്തിൽ മുൻകൈ നൽകുന്ന അവസ്ഥയ്‌ക്ക് ഇടയാക്കുമെന്നും അതൊഴിവാക്കുന്നതിനാണ് ആ വിവരങ്ങൾ ഒഴിവാക്കിയതെന്നും കെൽട്രോൺ വിശദീകരിച്ചിട്ടുണ്ട്. കെൽട്രോൺ നൽകിയ വിശദീകരണം സാമാന്യ ബോധമുള്ളവർക്ക് മനസിലാകും.

ഒരു ലക്ഷം രൂപ മാർക്കറ്റിൽ വിലയുള്ള ക്യാമറയ്‌ക്ക് 10 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയതെന്നും അതിന് കെൽട്രോൺ ടെണ്ടർ ഉറപ്പിക്കുകയും ചെയ്‌തെന്ന് വീണ്ടും വീണ്ടും പറയുന്നത് ഭരണ പരിചയമുള്ള ഒരു പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ല. സമാനമായ ക്യാമറ യൂണിറ്റുകൾ പത്തിലൊന്നു വിലയ്‌ക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ ചെന്നിത്തലയും കൂട്ടരും എന്തുകൊണ്ടാണ് തയാറാകാത്തത്. പുതുതായി വരുന്ന പദ്ധതികളിൽ വിവാദം സൃഷ്‌ടിച്ച് തകർക്കാനുള്ള ഗൂഢാലോചനയിൽ മുൻ പ്രതിപക്ഷ നേതാവ് പ്രധാന കണ്ണിയായി മാറുന്നത് ദൗർഭാഗ്യകരമാണ്.

ചെന്നിത്തല യാഥാർഥ്യത്തോട് പൊരുത്തപ്പെടണം : ജനങ്ങൾ തിരസ്‌കരിച്ചതു കൊണ്ടാണ് ചെന്നിത്തലയ്‌ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്‌ടപ്പെട്ടതെന്നും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയെങ്കിലും അദ്ദേഹം തയാറാകണമെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്ന് രമേശ്‌ ചെന്നിത്തല ഇന്ന് ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

വിഷയത്തിൽ നാണംകെട്ട മറുപടിയാണ് കെൽട്രോൺ എം ഡി നൽകിയത്. ഇടപാടിൽ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച ചെന്നിത്തല ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഇന്ന് പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദൻ പ്രസ്‌താവന ഇറക്കിയത്.

also read : കെഎംഎസ്‌സിഎല്ലില്‍ കോടികളുടെ അഴിമതി; ഇപ്പോൾ നടക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമെന്നും വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.