ETV Bharat / state

MV Govindan On State Govt Activities 'സംസ്ഥാനത്തെ ഭരണ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ല, ജനങ്ങള്‍ സംതൃപ്‌തരാണ്': എംവി ഗോവിന്ദന്‍

CPM State Secretary MV Govindan: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയെന്ന് എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് സര്‍ക്കാറിനെതിരെ വ്യാപക നുണ പ്രചാരണം നടക്കുന്നുവെന്ന് ആരോപണം. പയ്യന്നൂരില്‍ മന്ത്രിക്കെതിരെയുണ്ടായ ജാതി വിവേചനം പൊതു ബോധത്തിന്‍റെ പ്രശ്‌നമെന്നും പ്രതികരണം.

MV Govindan On State Govt Activities in AKG Center  MV Govindan On State Govt Activities  സംസ്ഥാനത്തെ ഭരണ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ല  പൊതുജനം സംതൃപ്‌തരാണ്  എംവി ഗോവിന്ദന്‍  ജനങ്ങള്‍ സംതൃപ്‌തരാണ്  സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍  സിപിഎം സംസ്ഥാന സമിതി
MV Govindan On State Govt Activities
author img

By ETV Bharat Kerala Team

Published : Sep 22, 2023, 3:58 PM IST

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും നിലവിലെ രീതിയില്‍ ജനങ്ങള്‍ സംതൃപ്‌തരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോർട്ട്‌ തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം എകെജി സെന്‍ററിൽ മാധ്യമങ്ങളോട് (CPM State Secretary Press Meet) സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

ഓരോ വർഷവും സർക്കാരിന്‍റെ പ്രവർത്തനം വിശദമായി പാർട്ടി വിലയിരുത്താറുണ്ട്. സർക്കാരിന്‍റെ പ്രവർത്തന അവലോകനം 2023 രേഖ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്‌തു (State Govt Activities Explained By MV Govindan). സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായ നുണ പ്രചാരം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

സഹകരണ മേഖലയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ഇടപെടൽ ഇത്തരത്തിലുള്ള കടന്ന് കയറ്റമാണ്. ജനനം മുതൽ മരണം വരെയുള്ള ജനങ്ങളുടെ എല്ലാ മേഖലയിലും സഹകരണ മേഖലയുടെ ഇടപെടലുണ്ട്. സഹകരണ മേഖലയെ കൈപ്പിടിയിൽ ഒതുക്കുന്നതിനായി കേന്ദ്ര സര്‍ക്കാറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായും ശ്രമങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തിന്‍റെ സാഹചര്യത്തില്‍ സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. ഇത് സംസ്ഥാന സർക്കാർ ഇടപെട്ടാണ് തടഞ്ഞത്. കേന്ദ്ര ഏജൻസി അന്വേഷണത്തിന്‍റെ പേരിൽ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാണെന്ന ആക്ഷേപം ഉയർത്തുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള ലൈഫ് പദ്ധതി വ്യാപിപ്പിക്കാനും പൂർത്തിയാക്കാനും സാധിച്ചു. ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾ കൃത്യമായി മുന്നോട്ട് പോകുന്നുണ്ട്. സാമ്പത്തിക മേഖലയിൽ സംസ്ഥാന സർക്കാരിനെ കേന്ദ്രം വീർപ്പു മുട്ടിക്കുന്നു. കടമെടുക്കാനുള്ള പരിധി വെട്ടികുറക്കുന്നു. ഇത് കേരളത്തിലെ ജനങ്ങൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തി മുൻപോട്ട് പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഭൂപതിവ് ചട്ടം ഭേദതി ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസമാണ്. നാല് സർവകലാശാലകൾ മികവിന്‍റെ കേന്ദ്രങ്ങളായിട്ടുണ്ട്. സർക്കാരിന്‍റെ നേട്ടങ്ങളെല്ലാം വലിയ രീതിയിൽ പ്രചരിപ്പിക്കാൻ നവമാധ്യമവും പിആർ സംവിധാനവും ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

യുഡിഎഫിൽ വലിയ തർക്കങ്ങൾ രൂപപ്പെട്ട് വരുന്നു. കാലം സാക്ഷി എന്ന ഉമ്മൻ‌ചാണ്ടിയുടെ ആത്മകഥയിൽ മുൻ പ്രതിപക്ഷ നേതാവ് ഇൻസ്റ്റഗ്രാമിലൂടെ വലിയ അമർഷം രേഖപ്പെടുത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്‌തു. എംഎൽഎമാരിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഹൈക്കമാൻഡ് ഇടപെടൽ കാരണം സ്ഥാനം നഷ്‌ടമായെന്ന കാര്യം പ്രതിഷേധാത്മകമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പഴയ കാല അനുഭവങ്ങൾ ഉള്ളപ്പോഴും മത്സരിക്കാൻ ഇനിയില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. കെ.സുധാകരനും വിഡി സതീശനും മൈക്കിന് വേണ്ടി പിടിവലി നടത്തുന്ന കാഴ്‌ച നാം കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രാദേശിക കോൺഗ്രസ്‌ നേതാവായ എബിൻ എന്നയാളെ സൈബർ അക്രമണത്തിൽ പിടികൂടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും എൽഡിഎഫിനും എതിരായി മുൻകൂട്ടി തയ്യാറാക്കിയ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രചരണം നടക്കുന്നു. 40,000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാതിരുന്നിട്ടും സർക്കാർ നല്ല രീതിയില്‍ മുൻപോട്ട് പോയെന്നും എന്നാല്‍ ഇതൊന്നും ജനങ്ങള്‍ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ ചേർന്നാണ് ഇത് ചെയ്യുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണമാണ് ഉണ്ടായത്. കരുവന്നൂർ വിഷയത്തിൽ സഹകരണ വകുപ്പ് തന്നെ നേരിട്ട് ഇടപെട്ട് പണം തിരികെ വാങ്ങി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ സംഘങ്ങളിലും അഴിമതിയില്ല. ഒന്നോ രണ്ടോ വിഷയങ്ങൾ എടുത്ത് പാർട്ടി നേതൃത്വത്തെ ആക്രമിച്ച് വ്യക്തികൾക്ക് നേരെ കുതിര കയറുകയാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.

രാഷ്ട്രീയ ഉന്നം വച്ച് എസി മൊയ്‌ദീന്‍റെയും പികെ ബിജുവിന്‍റെയും പേര് ഉൾപ്പെടുത്തിയാൽ അത് ശക്തമായി ചെറുക്കുമെന്നും ഇഡിയുടെ നടപടി ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ മന്ത്രിക്കെതിരെ ഉണ്ടായ ജാതി വിവേചനം പൊതുബോധത്തിന്‍റെ പ്രശ്‌നമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.