തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്നത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളെ നിയമപരമായും ഭരണഘടനാപരമായും നേരിടും. ഇക്കാര്യം സിപിഎം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ്.
ഗവർണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതും ഇത്തരമൊരു നടപടിയാണ്. ഇതിലെല്ലാം സര്‍ക്കാറിന് ആവശ്യമായ നിലപാട് സ്വീകരിക്കാം. അതിനായി ഏതറ്റംവരേയുമുള്ള നിലപാടാകാം. ഇക്കാര്യത്തിൽ സിപിഎം പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചു വയ്‌ക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. തിരച്ചയക്കുകയോ ഒപ്പിടുകയോ രാഷ്‌ട്രപതിക്കയക്കുകയോ ചെയ്യണം. ഇതാണ് ഭരണഘടന പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.