ETV Bharat / state

ഇ പി ജയരാജനെതിരായ ആരോപണം തള്ളാതെ എം വി ഗോവിന്ദന്‍; മാധ്യമങ്ങള്‍ക്ക് കടുത്ത വിമര്‍ശനം - ഇ പി ജയരാജന്‍

പാര്‍ട്ടി അംഗങ്ങളില്‍ ഉണ്ടായിരിക്കുന്ന ജീര്‍ണതയെ തെറ്റ് തിരുത്തൽ രേഖ കൊണ്ട് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള തെറ്റായ പ്രവണതകളെ തുടച്ചു നീക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

MV Govindan about allegation on EP Jayarajan  CPM State secretary MV Govindan  MV Govindan  EP Jayarajan  CPM State secretary  LDF Convener EP Jayarajan  allegation on EP Jayarajan  ഇ പി ജയരാജനെതിരായ ആരോപണം  എം വി ഗോവിന്ദന്‍  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  സിപിഎം  ഇ പി ജയരാജന്‍  പി ജയരാജന്‍
എം വി ഗോവിന്ദന്‍
author img

By

Published : Dec 31, 2022, 6:34 AM IST

തിരുവനന്തപുരം: ഇ പി ജയരാജന് എതിരായ സാമ്പത്തിക ആരോപണം നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗൗരവപൂർണമായ ചർച്ചയും വിമർശനവും നടത്തിയേ മുമ്പോട്ട് പോകാൻ സാധിക്കുകയുള്ളൂ എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമൂഹിക ജീവിതത്തിന്‍റെ ഭാഗമായി പാർട്ടി അംഗങ്ങളിലുണ്ടായ ജീർണതയെ തിരുത്തും. ഇതാണ് സിപിഎം തെറ്റ് തിരുത്തൽ രേഖ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത് ഒരു കമ്മിറ്റിയിലോ സമ്മേളനത്തിലോ മാത്രമുള്ള നടപടിയല്ല. എല്ലാ തലങ്ങളിലുമുള്ള തെറ്റായ പ്രവണതകളെ തുടച്ച് നീക്കാനാണ്. എന്നാൽ ഈ സാഹചര്യം ഉപയോഗിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്‌ടിക്കുകയും ചര്‍ച്ച നടത്തി വിധി പ്രസ്‍താവിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത മാധ്യമ വാർത്തകളുടെ പേരിൽ പ്രതികരിക്കേണ്ട ആവശ്യമില്ല.

പാര്‍ട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ആഴ്‌ചയിലെ രാഷ്‌ട്രീയ സംഭവ വികാസങ്ങളോടുള്ള സിപിഎം നിലപാട് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോഴാണ് എം വി ഗോവിന്ദൻ ഇ പി ജയരാജന് എതിരായ ആരോപണങ്ങൾ തള്ളാതെ മാധ്യമങ്ങളെ വിമർശിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.