തിരുവനന്തപുരം : ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും ഏതെങ്കിലും മതത്തിനോ മതവിശ്വാസത്തിനോ എതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സി പി എമ്മെന്നും എം വി ഗോവിന്ദൻ. മതങ്ങൾക്കെതിരെ പ്രസ്‌താവന സ്വീകരിക്കുന്ന പാർട്ടി എന്ന നിലയിൽ പ്രചരണം നടക്കുന്നു. വിശ്വ ചരിത്രാവലോകം, ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്‌തകങ്ങൾ ജവഹർലാൽ നെഹ്‌റു എഴുതിയിട്ടുണ്ട്.
നെഹ്‌റു തികഞ്ഞ ഭൗതിക വാദിയായിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദമാണ് സി പി എമ്മിന്‍റെത്. വിശ്വാസികൾ കാണുന്ന പലതിനോടും വിയോജിപ്പുണ്ട്. ഇന്ത്യയുടെ പാർലമെന്‍റ് മന്ദിരത്തിൽ പൂജാരിമാരെ കയറ്റിയത് ജനാധിപത്യപരമല്ല. ഡാർവിന്‍റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കാൻ പാടില്ല എന്നിവർ പറഞ്ഞു. അമ്പലത്തിൽ എല്ലാവരെയും കയറ്റാൻ സമരം ചെയ്‌ത പാർട്ടിയാണ് സി പി എം.
ഗണപതിയെ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് നരേന്ദ്ര മോദി ഒരു ആശുപത്രി ഉദ്‌ഘാടനത്തിന് പറഞ്ഞിരുന്നു. ഇതെല്ലാം മിത്തിന്‍റെ ഭാഗമായി അംഗീകരിക്കാം. ശാസ്‌ത്രമായി മിത്തിനെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. മിത്ത് വിശ്വസിക്കാൻ അവകാശമുണ്ട്. എന്നാൽ ശാസ്‌ത്രത്തെ തള്ളിപറഞ്ഞു കൊണ്ട് മുൻപോട്ട് പോകാനാകില്ല. വിശ്വാസത്തിന്‍റെ പേരിൽ ശാസ്‌ത്രത്തിന് മേലെ കുതിര കയറാൻ വരരുത്.
also read : 'സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണു' ; എഎന്‍ ഷംസീറിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഎം
മിത്ത് ശാസ്‌ത്രമാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല : കോൺഗ്രസിന് വേണ്ടി ബിജെപിയും, ബിജെപിക്ക് വേണ്ടി കോൺഗ്രസും സംസാരിക്കുന്നു. ഗോൾവാക്കറിന്‍റെ വിചാരധാരയാണ് വി ഡി സതീശനുള്ളത്. ശാസ്‌ത്രം അംഗീകരിക്കാൻ കഴിയില്ല എന്നത് അംഗീകരിക്കില്ല. വർത്തമാന കാലമായി കൂട്ടിയിണക്കി മിത്ത് ശാസ്‌ത്രമാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ സാധിക്കില്ല.
വിശ്വാസിയെയും അവിശ്വാസികളും സമൂഹത്തിന്‍റെ ഭാഗമാണെന്ന തരത്തിലുള്ള നിലപാടാണ് സി പി എമ്മിന്‍റെത്. ഭൗതിക പ്രപഞ്ചത്തിന്‍റെ ഉത്‌പന്നമാണ് ഭൗതികേതര പ്രപഞ്ചം. ഫാസിസ്റ്റുകൾ ആഗ്രഹിക്കുന്നത് കലാപമാണ്. ശാസ്‌ത്രത്തെ പിന്നോക്കം വലിക്കാൻ അനുവദിക്കില്ല. ആരുടെയും ഒപ്പം നിൽക്കുന്നില്ല എന്നാണ് എൻ എസ് എസ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളത്. എൽ ഡി എഫിലെ എല്ലാവരുടെയും നിലപാട് ഇതാകണമെന്നില്ല.
ഷംസീറിനെതിരായ ആക്രമണത്തെ പാർട്ടി ഒരുമിച്ച് ചെറുക്കും : പ്രത്യേകമായി പേരെടുത്തു പറയുന്ന രീതി വർഗീയതയാണ്. സ്‌പീക്കർക്ക് എന്താ ശാസ്‌ത്രീയം സംസാരിക്കാൻ പാടില്ലേ? ഷംസീറിനെതിരായ ആക്രമണത്തെ പാർട്ടി ഒരുമിച്ച് ചെറുക്കും. വിശ്വാസി സമൂഹം ഏറ്റവും കൂടുതൽ ഉള്ളത് സി പി എമ്മിലാണ്. മൃദുഹിന്ദുത്വമാണ് കോൺഗ്രസിന്‍റെ നിലപാട്. ആയിരമാണ്ടുകൾക്ക് മുൻപ് പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നുവെന്നും പുഷ്‌പക വിമാനം ഉണ്ടായിരുന്നുവെന്നതും ശാസ്‌ത്ര വിരുദ്ധമാണ്. ഇതിലൂടെ അവരുടെ കാഴ്‌ചപ്പാടിലുള്ള വൈകല്യമാണ് വ്യക്തമാകുന്നത്. ഷംസീർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
also read : 'മത വിശ്വാസങ്ങളെ വെല്ലുവിളിക്കാൻ ആരാണ് അധികാരം നൽകിയത്' ; എഎൻ ഷംസീറിന്‍റേത് പരമത ഹിംസയെന്ന് കെ സുരേന്ദ്രൻ