തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൻ്റെ ഉന്നതതല അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ. ക്രൈംബ്രാഞ്ച് വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൻ്റെ ഏകോപന ചുമതല എസ്. ശ്രീജിത്തിന് നൽകി സർക്കാർ ഉത്തരവിറക്കി.
read more:മുട്ടിൽ മരംമുറി കേസ്; ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ
മരം കൊള്ള നടന്ന മുട്ടിലിൽ ശ്രീജിത്ത് സന്ദർശനം നടത്തും. സംസ്ഥാനത്ത് വ്യാപകമായി മരം മുറി നടന്നിട്ടുണ്ടെന്ന ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണത്തിനുള്ള തീരുമാനം.
സർക്കാർ ഉത്തരവ് മറയാക്കി നടന്ന ഗൂഢാലോചനയും അന്വേഷിക്കും. കേസിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.