തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിന് ആധാരമായ റവന്യൂ വകുപ്പിൻ്റെ വിവാദ ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി കെ രാജൻ. കർഷകർക്ക് വേണ്ടി ഇറക്കിയ ഉത്തരവ് ചിലർ ദുരുപയോഗപ്പെടുത്തിയത് ഉത്തരവിൻ്റെ കുറ്റമല്ല. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
READ MORE: മുട്ടിൽ വനം കൊള്ള: കള്ളൻ കപ്പലിൽ തന്നെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ല. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും കെ രാജൻ പറഞ്ഞു. വകുപ്പുകളും മന്ത്രിമാരും തമ്മിൽ തർക്കങ്ങൾ ഇല്ല.
ഉത്തരവ് പുതുക്കി ഇറക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല. കർഷകരുടെയും ജനങ്ങളുടെയും ആവശ്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.