തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന്‍റെ റിപ്പോർട്ട്, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിൽ അസ്വാഭാവികതയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറി കേസിൽ ചില പ്രദേശങ്ങളിലെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് വനം വകുപ്പ് വിജിലൻസ് ചീഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. അതേസമയം, സംഭവത്തിൽ സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനയും ഒത്തുകളിയും നടന്നെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിൽ കുറ്റമറ്റ അന്വേഷണത്തിനാണ് മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിച്ചത്. സമഗ്രമായ അന്വേഷണത്തിനായാണ് റിപ്പോർട്ട് കൈമാറിയതെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: മുട്ടിൽ മരംമുറി : വിവരാവകാശ രേഖ നല്‍കിയതിന് ഉദ്യോഗസ്ഥയ്ക്ക് അവധി നിര്‍ദേശിച്ചു