തിരുവനന്തപുരം: വയനാട് മുട്ടില്‍ ഈട്ടി അടക്കമുള്ള മരങ്ങൾ മുറിച്ച സംഭവം സിപിഎം ചർച്ച ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
മരം മുറിക്കാന്‍ അനുവാദം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പിഴവുണ്ടോ എന്നാണ് സിപിഎം പരിശോധിക്കുന്നത്. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് വേണമെന്നാണ് ഇക്കാര്യത്തില്‍ സിപിഎം നിലപാട്. തിങ്കളാഴ്‌ച ചേരുന്ന ഇടതു മുന്നണി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യും. കൂടാതെ ഇന്നത്തെ യോഗത്തിൽ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനവും ചര്‍ച്ച ചെയ്യും.
മുട്ടിൽ വില്ലേജിൽ മരം മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആദിവാസികളുടെ ഭൂമിയിൽ നിന്ന് പ്രതികൾ മരം മുറിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Also Read: മുട്ടിൽ മരം മുറി കേസ് : പ്രതികളുടെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി