ETV Bharat / state

Muthalappozhi Boat Accident | മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; മറിഞ്ഞത് 16 പേരുള്ള വള്ളം

ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബുറാഖ് എന്ന വള്ളമാണ് തിരയടിയില്‍ മറിഞ്ഞത്

Muthalapozhi boat accident Varkala natives suffer  Muthalapozhi boat accident  Muthalappozhi  boat accident  boat accident Muthalappozhi  മുതപ്പൊഴിയില്‍ വീണ്ടും അപകടം  വർക്കല  ബുറാഖ്
Muthalappozhi boat accident
author img

By

Published : Aug 3, 2023, 8:13 AM IST

Updated : Aug 3, 2023, 9:38 AM IST

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. വർക്കല സ്വദേശികളായ 16 പേർ ഉണ്ടായിരുന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 16 പേരെയും രക്ഷപ്പെടുത്തിയതായാണ് വിവരം.

വർക്കല സ്വദേശി നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. പുലർച്ചെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം ശക്തമായ തിരയടിയിൽ മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്‍റും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

പരിക്കേറ്റവരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 1 മുതൽ മുതലപ്പൊഴിയില്‍ ലോങ് ബൂം ക്രെയിനുകള്‍ എത്തിച്ച് പാറകള്‍ നീക്കി തുടങ്ങുമെന്നും ഡ്രെഡ്‌ജിങ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും അദാനി പോര്‍ട്ട് പ്രതിനിധികള്‍ സര്‍ക്കാരിന് ഉറപ്പ് നൽകിയതായും അറിയിച്ചിരുന്നു.

യുദ്ധകാലാടിസ്ഥാനത്തില്‍ ഡ്രെഡ്‌ജിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പിന് സർക്കാർ കർശന നിർദേശവും നൽകിയിരുന്നു. എംഒയു പ്രകാരം 2024 വരെ ഹാര്‍ബറില്‍ ഡ്രെഡ്‌ജിങ് നടത്താനുള്ള ചുമതല അദാനി ഗ്രൂപ്പിനാണ്. എന്നാല്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ അദാനി ഗ്രൂപ്പ് ഡ്രെഡ്‌ജിങ് നിര്‍ത്തിവയ്ക്കുകയും ഇതിന് പുറമെ മുതലപ്പൊഴിയില്‍ 120 മീറ്ററോളം പുലിമുട്ട് തകര്‍ന്ന് പാറകള്‍ കിടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണി ഉയർത്തുകയുമായിരുന്നു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് റെസ്‌ക്യു പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടിന്‍റെയും ആംബുലന്‍സിന്‍റെയും 24 മണിക്കൂർ സേവനം ലഭ്യമാക്കിയിരുന്നു. 24 മണിക്കൂറും എട്ട് മണിക്കൂര്‍ വീതം ഷിഫ്റ്റുകളിലായി 10 പേരെ വീതം നിയോഗിച്ചു. മുങ്ങൽ വിദഗ്‌ധരായ 30 പേരെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്ന് തന്നെ ചുമതലപ്പെടുത്തി സജ്ജീകരണങ്ങളും ഏർപ്പെടുത്തി. ഇതിനിടെയാണ് ഇന്ന് അപകടം ഉണ്ടായത്. അതിനാല്‍ തന്നെ അപകടത്തിന്‍റെ ആഘാതം കുറയ്‌ക്കാനായി.

കഴിഞ്ഞ മാസം 22, 30, 31 തീയതികളിലും മുതലപ്പൊഴിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം വിട്ടാണ് ജൂലൈ 22ന് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന അഭി, മൊയ്‌തീന്‍ എന്നിവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

ശക്തമായ തിരയടിയിൽപ്പെട്ടാണ് വള്ളത്തിന്‍റെ നിയന്ത്രണം നഷ്‌ടമായത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളത്തിൽ നിന്ന് അഭി കടലിലേക്ക് വീണു. ഇയാൾ നീന്തി കരയിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ സമീപത്ത് മറ്റ് വള്ളങ്ങൾ ഉണ്ടായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം കുറച്ചത്. അഭിയേയും മൊയ്‌തീനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

ജൂലൈ 30നും സമാന സംഭവം ഉണ്ടായി. ആറ് പേരാണ് അന്ന് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് പരിക്കേറ്റിരുന്നു. ജൂലൈ 31ന് രാവിലെ വള്ളം മറിഞ്ഞ് രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.

Last Updated : Aug 3, 2023, 9:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.