ETV Bharat / state

ലോക കേരള സഭ: യുഡിഎഫ് നയം നടപ്പിലാക്കി, യൂസഫലി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു: മുസ്ലീം ലീഗ് - ma yusuf ali

നിലവിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മൂലമാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

loka kerala sabha  muslim league  indian union muslim league  ലോക കേരള സഭ  യുഡിഎഫ്  മുസ്ലീം ലീഗ് ലോക കേരള സഭ  yusuffali  ma yusuffali
ലോക കേരള സഭ: യഡിഎഫ് നയം നടപ്പിലാക്കി, യൂസഫലി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു: മുസ്ലീം ലീഗ്
author img

By

Published : Jun 19, 2022, 6:54 PM IST

തിരുവനന്തപുരം: ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച വ്യവസായി എം.എ.യൂസഫലിയ്‌ക്ക് മറുപടിയുമായി മുസ്ലീം ലീഗ്. യുഡിഎഫ്‌ തങ്ങള്‍ സ്വീകരിച്ച നയം നടപ്പിലാക്കി. യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

നിലവിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മൂലമാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക കേരള സഭയുടെ ഗുണങ്ങളെ അംഗീകരിക്കുകയും സഭയുടെ ഉദ്ദേശശുദ്ധിയെ മാനിക്കുകയും ചെയ്യുന്നു. പരിപാടിയുടെ നേട്ടങ്ങളെ ബാധിക്കുന്ന തരത്തിൽ നിലപാട് എടുത്തിട്ടില്ല.

പ്രതിപക്ഷ നേതാവിന്‍റെയടക്കം വീട് ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായി. യു.ഡി.എഫ് വിട്ടുനിന്നാലും യു.ഡി.എഫിന്‍റെ പ്രവാസി സംഘടനകൾ ലോക കേരളസഭയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നുണ്ടെന്നും അതിനെ പരിഹരിക്കാൻ മതമേലധ്യക്ഷന്മാർ താഴെതട്ടിൽ സന്ദേശങ്ങൾ നൽകണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സ്‌പർദ്ധ വളർത്തുന്ന ശക്തികൾ ന്യൂനപക്ഷങ്ങൾക്കിടയിലും ഭൂരിപക്ഷങ്ങൾക്കിടയിലുമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭൂരിപക്ഷ വർഗീയതയ്‌ക്ക് തടയിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന് കേരളത്തിൽ എക്കാലവും ഭരണമുണ്ടാകില്ലെന്നും മൂന്നാം മുന്നണിയുടെ ശക്തി കുറഞ്ഞിരിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം കെ.എം ഷാജി യൂസഫലിയെ വിമര്‍ശിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ലീഗ് നേതൃത്വം മറുപടി നല്‍കിയില്ല. അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന ആശങ്കകളെ കുറിച്ചും ലീഗ് നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.