ETV Bharat / state

മ്യൂസിയത്തിന് സമീപത്തെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെട്ട പ്രതിയുടെ വാഹനം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

Museum attack update  യുവതിയെ ആക്രമിച്ച സംഭവം  മ്യൂസിയത്തിന് സമീപം യുവതിക്ക് ആക്രമണം  പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് ആക്രമണം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
author img

By

Published : Nov 1, 2022, 8:48 AM IST

തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്.

കഴിഞ്ഞ ബുധനാഴ്‌ച (ഒക്‌ടോബര്‍ 26 ) പുലർച്ചെയാണ് എൽഎംഎസ് മ്യൂസിയം പരിസരത്ത് വച്ച് യുവതി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിനെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചത്. ആക്രമിക്കപ്പെട്ട സ്ത്രീയുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. സംശയമുള്ളവരെ കഴിഞ്ഞ ദിവസങ്ങളിൽ മ്യൂസിയം സ്റ്റേഷനിൽ കൊണ്ടുവന്ന പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.