ETV Bharat / state

ഒരു വര്‍ഷം മുന്‍പ് 14 കാരിയെ കൊന്നതും ശാന്തകുമാരി കൊലക്കേസ് പ്രതികളായ റഫീഖ ബീവിയും ഷമീറും ; വഴിത്തിരിവ്

പ്രതികൾ വാടകയ്ക്ക് താമസിച്ച വീടിന്‍റെ ഉടമസ്ഥൻ പൊലീസിന് നൽകിയ സൂചനകളാണ് 14കാരിയുടെ മരണത്തിന്‍റെ ചുരുളഴിച്ചത്

vizhinjam murder mystery  shanthakumari murder culprits killed minor girl  vizhinjam girl murder  വിഴിഞ്ഞം ശാന്തകുമാരി കൊലപാതകം  പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ കൊലപ്പെടുത്തി
പീഡനം പുറത്തറിയാതിരിക്കാൻ അമ്മയുമായി ചേർന്ന് 14കാരിയെ കൊന്നു; വിഴിഞ്ഞം കൊലപാതകത്തിൽ വഴിത്തിരിവ്
author img

By

Published : Jan 16, 2022, 12:55 PM IST

തിരുവനന്തപുരം : വിഴിഞ്ഞത്തെ വയോധികയുടെ കൊലപാതകം അന്വേഷിക്കുന്നതിനിടെ നിര്‍ണായക വഴിത്തിരിവ്. ശാന്തകുമാരി കൊലക്കേസിലെ പ്രതികൾ ഒരു വർഷം മുൻപ് നടത്തിയ മറ്റൊരു കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. മുട്ടക്കാട് സ്വദേശിനിയായ 14കാരിയുടെ മരണം കൊലപാതകമാണെന്നും പ്രതികള്‍ ശാന്തകുമാരി കൊലക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ റഫീഖ ബീവി, മകൻ ഷഫീഖ് എന്നിവരാണെന്നും കണ്ടെത്തി.

മുല്ലൂരിലെ വാടക വീട്ടിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിഴിഞ്ഞം സ്വദേശി റഫീഖ ബീവി, മകൻ ഷഫീഖ്, റഫീഖ ബീവിയുടെ ആൺ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അൽ അമീൻ എന്നിവരെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാടകയ്ക്ക് താമസിച്ച വീടിന്‍റെ ഉടമസ്ഥൻ പൊലീസിന് നൽകിയ സൂചനകളാണ് 14 കാരിയുടെ മരണത്തിലേക്ക് വിരൽ ചൂണ്ടിയത്.

റഫീഖ ബിവിയുടെ കാമുകനും ഷഫീഖുമായി നടന്ന വഴക്കിനിടയില്‍ അല്‍അമീന്‍ കൊലപാതകത്തെപ്പറ്റി വിളിച്ചുപറയുകയും ഇത് വീട്ടുടമസ്ഥൻ കേൾക്കാൻ ഇടവരികയുമായിരുന്നു.

പീഡനവിവരം പുറത്തറിയാതിരിക്കാൻ കൊലപാതകം

2020 ഡിസംബർ 13നാണ് പ്രതികൾ മുൻപ് വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ അയൽവീട്ടിലെ 14കാരി മരിച്ചത്. പെൺകുട്ടിയെ പ്രതിയായ ഷഫീഖ് നിരന്തരം പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെ ഷഫീഖ് പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് ഷഫീഖിന്‍റെ അമ്മയും കുട്ടിയെ ഉപദ്രവിച്ചു. അതിനിടെ ചുമരില്‍ തലയിടിച്ച് കുട്ടി വീണു. ഈ സമയം ചുറ്റികയെടുത്ത് തലയ്ക്കടിച്ച് കുട്ടിയെ ഷഫീഖ് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതോടെ ഇവര്‍ തടിതപ്പി.

തിരികെയെത്തിയ മാതാപിതാക്കള്‍ കാണുന്നത് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ്. പ്രായത്തിൽ കവിഞ്ഞ ശരീരഭാരം ഉള്ള പെൺകുട്ടി വീണപ്പോൾ ഉണ്ടായ അപകടം ആണ് മരണകാരണം എന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. വീട്ടിൽ ബോധമില്ലാതെ കിടന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അയൽവാസി എന്ന നിലയിൽ റഫീഖ ബീവി ആശുപത്രിയിലും, തുടർന്ന് മരണ വീട്ടിലും സജീവമായിത്തന്നെ നിന്നിരുന്നു. ഇതോടെ ആര്‍ക്കും ഇവരെ സംശയവുമില്ലായിരുന്നു.

Also Read: അയൽവാസിക്കെതിരായ മാനനഷ്‌ടക്കേസ് : സൽമാൻ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നൽകാതെ കോടതി

ശാന്തകുമാരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് 14കാരിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യാത്രകളിൽ ഉടനീളം ചുറ്റിക കയ്യിൽ കരുതുന്ന പതിവ് റഫീഖ ബീവിക്ക് ഉണ്ടായിരുന്നതായി നാട്ടുകാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

പുതിയ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ സംഭവത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ പങ്കുവയ്ക്കാനാകൂവെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

അതേസമയം ശാന്തകുമാരി കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സമഗ്ര അന്വേഷണം നടത്താത്തതില്‍ നടപടിക്ക് സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.