തിരുവനന്തപുരം: വടക്കോട്ടുകാവിൽ തിരുവോണ ദിനത്തിൽ യുവാവിനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നഗരൂർ സ്വദേശി വിഷ്‌ണു ആണ് പിടിയിലായത്. തിരുവനന്തപുരം വടക്കോട്ടുകാവിൽ സ്വദേശി നീരജിനെയാണ് ഒരു സംഘം യുവാക്കൾ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചത്.
നീരജിൻ്റെ വീടിനു മുന്നിൽ മദ്യപിച്ച് ബഹളം വക്കുകയും തമ്മിൽ അസഭ്യം പറയുകയും ചെയ്‌ത സംഘത്തോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അക്രമം ഉണ്ടായത്. അതിനു ശേഷം വിഷ്‌ണു തൻ്റെ കാറിൽ നീരജിനെ വകവരുത്താൻ ശ്രമിക്കുകയായിരുന്നു. നീരജിനെ കാറിടിച്ച് പരിക്കേൽപ്പിച്ച ശേഷം വിഷ്‌ണു രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റു കിടന്ന നീരജിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.