ETV Bharat / state

സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സംശയമെന്ന് കെ. മുരളീധരന്‍ - പൗരത്വ ഭേദഗതി നിയമം

എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന രീതിയാണ് പിണറായിയും ചെയ്യുന്നതെന്ന് കെ. മുരളീധരന്‍ എംപി.

Muralidharan  കെ. മുരളീധരന്‍  തിരുവനന്തപുരം  thiruvananthapuram  പൗരത്വ ഭേദഗതി നിയമം  CAA
സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സംശയമെന്ന് കെ. മുരളീധരന്‍
author img

By

Published : Dec 31, 2019, 8:23 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന് കെ. മുരളീധരന്‍. മുഖ്യമന്ത്രി ന്യൂനപക്ഷത്തിന് വേണ്ടി സംസാരിക്കുകയും ബെഹ്‌റ മോദിക്കു വേണ്ടി നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. എൽഡിഎഫിനെ എതിർക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയ കക്ഷി എന്ന് പറയുന്നത് തെറ്റാണ്. അവരുടെ വോട്ട് വാങ്ങാത്തവരില്ല.

Muralidharan കെ. മുരളീധരന്‍ തിരുവനന്തപുരം thiruvananthapuram പൗരത്വ ഭേദഗതി നിയമം CAA

എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന രീതിയാണ് പിണറായിയും ചെയ്യുന്നത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ സമരം ചെയ്‌ത വിദ്യാര്‍ഥിനിയെ എതിരഭിപ്രായം പറഞ്ഞതിന് കൂവിയോടിക്കുകയാണ് സിപിഎമ്മുകാര്‍ ചെയ്‌തതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്രം ആലോചിച്ചാല്‍ യുഡിഎഫ് എതിര്‍ക്കും. മോദിയുടെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ല.

ഒന്നര വര്‍ഷം കഴിഞ്ഞ് ജനകീയ വിചാരണയിലൂടെ പിണറായി സര്‍ക്കാരിനെ പുറത്തിറക്കാന്‍ യുഡിഎഫിന് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ച് മനുഷ്യ ചങ്ങല സംഘടിപ്പിക്കാമെന്ന് പറഞ്ഞാല്‍ ആലോചിക്കാമായിരുന്നു. ഇടതു മുന്നണി തീരുമാനിച്ച സമരത്തില്‍ യോജിക്കണമെന്ന് പറഞ്ഞാല്‍ അതില്‍ ചേരേണ്ട ഗതികേട് യുഡിഎഫിനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Intro:പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സി പി എമ്മിെയും പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന് കെ.മുരളീധരന്‍ എം.പി. മുഖ്യമന്ത്രി ന്യൂനപക്ഷത്തിന് വേണ്ടി സംസാരിക്കുന്നു. ബെഹറ മോദിക്കു വേണ്ടി നയങ്ങള്‍ നടപ്പിലാക്കുന്നു.ഇതാണ് കേരളത്തില്‍ നടക്കുന്നത്. ഇടുപക്ഷത്തെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ കക്ഷി എന്ന് പറയാത്ത ജമാത്തെ ഇസ്ലാമിയെ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ കക്ഷി എന്ന് പറയുന്നത് തെറ്റാണ്. അവരുടെ വോട്ട് വാങ്ങാത്തവര്‍ ഇല്ല. എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെയാണ് പിണറായിയും കൈകാര്യം ചെയ്യുന്നത്. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥഇനിയെ എതിരഭിപ്രാം പറഞ്ഞതിന് കൂവിയോട്ടിക്കുകയാണ് സിപിഎമ്മ്ുകാര്‍ ചെയ്തതെന്നും മുരളൂധരന്‍ കുറ്രപെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാന്‍ കേന്ദ്രം ആലോചിച്ചാല്‍ യുഡിഎഫ് എതിര്‍ക്കും. മോദിയുടെ ഹിജന്‍ അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ല. ഒന്നര വര്‍ഷം കഴിഞ്ഞ് ജനകീയ വിചാരണയിലൂടെ പിണറായി സര്‍ക്കാറിനെ പുറത്തിറക്കാന്‍ യുഡിഎഫിന് അറയാമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ച് മനുഷ്യ ചങ്ങല സംഘടിപ്പിക്കാമെന്ന് പറഞ്ഞാല്‍ ആലോചിക്കാമായിരുന്നു. ഇടതു മുന്നണി തീരുമാനിച്ച സമരത്തില്‍ യോജിക്കണമെന്ന് പറഞ്ഞാല്‍ അതില്‍ ചേരേണ്ട ഗതികേട് യു ഡി എഫിനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ബൈറ്റ്
കെ.മുരളിധരന്‍ എം.പി

Body:....Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.