ETV Bharat / state

മുല്ലപ്പെരിയാര്‍ മരം മുറി: റോഷി അഗസ്റ്റിന്‍റെ വാദം തള്ളി എ.കെ ശശീന്ദ്രന്‍റെ മറുപടി

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ മറുപടിയിലാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ വാദം തള്ളി വനംമന്ത്രി എ.കെ ശശീന്ദ്രന്‍ മറുപടി നല്‍കിയത്.

വന
നി
author img

By

Published : Nov 10, 2021, 5:24 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. ഉത്തരവ് ഇറക്കുന്നതിന് മുന്നോടിയായി ഒന്നാം തിയ്യതി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന മന്ത്രി റോഷി അഗസ്റ്റിന്‍റെ വാദം തള്ളി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.

മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും നവംബർ ഒന്നിന് വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടുണ്ടെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഈ യോഗത്തിന്‍റെ മിനുട്‌സ് വനം മന്ത്രി നിയമസഭയിൽ വായിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ മറുപടിയില്‍, യോഗം നടന്നെന്നും മിനുട്‌സ് കണ്ടെന്നും പറഞ്ഞതില്‍ ശശീന്ദ്രന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

മന്ത്രിമാരുടെ വ്യത്യസ്‌ത നിലപാടിനെതിരെ പ്രതിപക്ഷം

മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഒന്നാം തിയ്യതി അനൗദ്യോഗികമായി പോലും യോഗം ചേര്‍ന്നിട്ടില്ലെന്നുമാണ് ജലവിഭവ വകുപ്പ് മന്ത്രി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്ക് അനുമതി എന്നാണ് പി.സി.സി.എഫിന്‍റെ ഉത്തരവിലുള്ളത്.

ALSO READ: മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്‍റെ ഉത്തരവിലെ മൂന്നാം റഫറന്‍സിലാണ് യോഗകാര്യം പറയുന്നത്. റോഷി അഗസ്റ്റിന്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ബെന്നിച്ചന്‍റെ ഉത്തരവ്. അതേസമയം, മരംമുറി വിഷയത്തില്‍ വനംവകുപ്പിനും ജലവിഭവ വകുപ്പിനും വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.