തിരുവനന്തപുരം: കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടി ഗൗരവതരമാണ്. എല്ലാ കേന്ദ്ര ഏജൻസികളും തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നു. ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ സെക്രട്ടറിയേറ്റിൽ എത്തുമെന്നറിഞ്ഞാണ് സുപ്രധാനമായ ഫയലുകൾ ആരുമറിയാതെ കടത്തിയത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുമ്പഴിക്കുള്ളിലാകുമെന്നും മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - Mullappally Ramachandran
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടി ഗൗരവതരമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.