ETV Bharat / state

സെക്രട്ടേറിയറ്റ് തീ പിടിത്തം; സര്‍ക്കാര്‍ അറിവോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - mullappally ramachandran

ചോദിക്കേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി മറുപടി പറയുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം  കെപിസിസി പ്രസിഡന്റ്ന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  മുല്ലപ്പള്ളി രാമചന്ദ്രന്‍  mullappally ramachandran  secretariat fire
സെക്രട്ടേറിയേറ്റ് തീ പിടിത്തം: ചോദിക്കണ്ട രീതിയിൽ ചോദിച്ചാൽ ഉത്തരം ലഭിക്കുമെന്ന് മുല്ലപ്പള്ളി
author img

By

Published : Nov 9, 2020, 2:36 PM IST

Updated : Nov 9, 2020, 4:14 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടിത്തം സര്‍ക്കാര്‍ അറിവോടെ നടന്ന അട്ടിമറിയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവശേഷിക്കുന്ന ഫയലുകളും കത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചോദിക്കേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ മറുപടി പറയുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സെക്രട്ടേറിയേറ്റ് തീ പിടിത്തം: ചോദിക്കണ്ട രീതിയിൽ ചോദിച്ചാൽ ഉത്തരം ലഭിക്കുമെന്ന് മുല്ലപ്പള്ളി

സെക്രട്ടേറിയറ്റില്‍ സുഗമമായി മദ്യം ലഭ്യമാകുന്ന അവസ്ഥയായി. മദ്യ ലോബിയുമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രി. സുപ്രധാമായ ഫയലുകള്‍ കത്തിയതിനെ നിസാരമായി കാണാനാകില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

ഒരുപാട് ക്രമക്കേടുകള്‍ നടത്തിയ മന്ത്രിയാണ് കെടി ജലീല്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഗുരുതരമായ ക്രമക്കേട് നടത്തിയ ജലീലിന് ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടി വരും. എംസി ഖമറുദ്ദീന്‍ വിഷയത്തില്‍ മുസ്ലീം ലീഗിന്‍റെ വിശദീകരണം തൃപ്തികരമാണ്. അദ്ദേഹം എംഎല്‍എ ആകും മുമ്പ് തന്നെ വ്യവസായി ആയിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

Last Updated : Nov 9, 2020, 4:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.