ETV Bharat / state

മലബാറിലേത് ദുർഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ വാര്‍ത്ത

കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽ നിന്നുള്ള മോചനമാണ് മലബാർ ജനത ആഗ്രഹിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally ramachandran  മുല്ലപ്പള്ളി രാമചന്ദ്രൻ  local body election news  തദ്ദേശഭരണ തെരഞ്ഞെടുപ്പ് വാര്‍ത്ത  മുല്ലപ്പള്ളി രാമചന്ദ്രൻ വാര്‍ത്ത  mullappally ramachandran news
മലബാറിലേത് ദുർഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Dec 12, 2020, 3:49 PM IST

തിരുവനന്തപുരം: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാർ മേഖലയിലെ ജനങ്ങൾ ഇടത് സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ വിധിയെഴുതാൻ സജ്ജരായെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽ നിന്നുള്ള മോചനമാണ് മലബാർ ജനത ആഗ്രഹിക്കുന്നത്. ജനതയെ വഞ്ചിച്ചവരാണ് സിപിഎമ്മുകാർ. അവരുടെ അവസരവാദ രാഷ്ട്രീയം കേരള ജനത തിരിച്ചറിഞ്ഞു. അതിനെതിരെ ശക്തമായ വിധിയെഴുത്താണ് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നടന്നത്. ഒന്നും രണ്ടും ഘട്ടത്തിൽ പ്രകടമായ കനത്ത പോളിംഗ് ശതമാനം അതിന്‍റെ സൂചനയാണ്. വാക്കും പ്രവർത്തിയും രണ്ടായി കൊണ്ടു നടക്കുന്നവരാണ് സിപിഎമ്മുകാരെന്നും ആഡംബരങ്ങളുടെയും രാജകീയ സുഖസൗകര്യങ്ങളുടെയും നടുവിലാണ് സിപിഎം ഭരണാധികാരികൾ അഭിരമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.