തിരുവനന്തപുരം: മാധ്യമങ്ങളെ അസഭ്യം പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും ഒപ്പം നിർത്താനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മിൻ്റെ ജീർണത തുറന്നു കാട്ടിയ മാധ്യമങ്ങളെ കോർപ്പറേറ്റായി ചിത്രീകരിക്കുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്‌തുതാപരമായ ചർച്ച നടത്താതെയാണ് മാധ്യമ വിമർശനമെന്നും വികസന നേട്ടം ഒന്നും അവകാശപ്പെടാനില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോടിയേരി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - Mullappally Ramachandharn
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും ഒപ്പം നിർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
![കോടിയേരി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരം അസഭ്യം മാധ്യമങ്ങൾ വസ്‌തുതാപരമായ ചർച്ച Mullappally Ramachandharn Kodiyeri](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9115917-10-9115917-1602253934835.jpg?imwidth=3840)