തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ നയം ജനദ്രോഹ പരിഷ്ക്കാരമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര സർക്കാർ പുതിയ നയത്തിലൂടെ വാക്‌സിൻ നിർമ്മാണ കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരം സൃഷ്ടിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. കേരളത്തിലെ പല വാക്‌സിൻ കേന്ദ്രങ്ങളും കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ALSO READ: വാക്‌സിൻ സൗജന്യമായി നൽകണം ; പ്രധാനമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്
സംസ്ഥാനങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സമ്മാനിക്കുന്നതാണ് പുതിയ നയം. ഇതു മൂലം പൊതു വിപണിയിൽ നിന്നും പണം കൊടുത്ത് വാക്‌സിൻ വാങ്ങേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാർ സാമ്പത്തിക സഹായവും നൽകുന്നില്ല. ഇത് പ്രതിഷേധാർഹമാണെന്നും വാക്‌സിൻ വിതരണത്തിൽ കടുത്ത അലംഭാവമാണ് കേരളം കാണിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ALSO READ: അതിതീവ്ര കൊവിഡ് വ്യാപനം, വാക്സിൻ ക്ഷാമം; കേരളം ആശങ്കയിൽ