തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണനെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരിയുടെ വീട് രമ്യ ഹർമ്യമാണ്. രാജാവിനെപ്പോലെയാണ് കോടിയേരിയുടെ താമസം. ദാരിദ്ര്യത്തിലൂടെ കടന്നു വന്ന കോടിയേരിയും മുഖ്യമന്ത്രിയും എങ്ങനെ ഇത്രയും വലിയ സമ്പത്തിന്‍റെ ഉടമകളായെന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബാലാവകാശ കമ്മിഷനെയും മുല്ലപ്പള്ളി രൂക്ഷമായി വിമർശിച്ചു.
പാലത്തായിയിലും വാളായറിലും പോകാത്ത ബാലാവകാശ കമ്മിഷൻ കോടിയേരിയുടെ കൊച്ചു മകൻ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ഓടിയെത്തിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോടിയേരിയുടെ വീട്ടിൽ നടന്നത് മുൻകൂട്ടി തയ്യറാക്കിയ തിരക്കഥയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സി.എം രവീന്ദ്രനും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.