തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയ ദാരിദ്ര്യം കൊണ്ട് മുഖ്യമന്ത്രി വിഷമിക്കുകയാണ്. ഒന്നും മിണ്ടാൻ കഴിയാതെ മുഖ്യമന്ത്രി ഇരിക്കുന്ന കാഴ്‌ചയാണ് കാണുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ പുതിയ വിഷയം ഉയർത്തിക്കൊണ്ട് വന്നു ചർച്ചയാക്കാനാണ് ശ്രമം. ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ സിപിഎം നേതാക്കൾ വിഷയം ഉന്നയിക്കുമ്പോൾ മറുപടി പറയേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.