ETV Bharat / state

എംടെക് വിദ്യാർഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസിലെ കുറ്റിക്കാട്ടിൽ - dead body

മരിച്ചത് വടകര സ്വദേശി ശ്യാന്‍ പത്മനാഭന്‍. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

എംടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കുറ്റികാട്ടിൽ കണ്ടെത്തി
author img

By

Published : Jul 16, 2019, 2:40 AM IST

Updated : Jul 16, 2019, 6:40 AM IST

തിരുവനന്തപുരം: കാണാതായ എംടെക് വിദ്യാർഥിയുടെ മൃതദേഹം കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി. ക്യാമ്പസിലെ മലയാളം വിഭാഗത്തിന് പിന്നിൽ പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. കോഴിക്കോട് വടകര പുത്തൂർ വരതയിൽ ശ്യാന്‍ പത്മനാഭനാണ് (27) മരിച്ചത്. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ എംടെക് വിദ്യാര്‍ഥിയായിരുന്നു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കോളജ് സെക്യൂരിറ്റി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

എംടെക് വിദ്യാർഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കുറ്റിക്കാട്ടിൽ

ഏഴുദിവസം മുമ്പ് ശ്യാനിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ലൈബ്രററിയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. തുടര്‍ന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാര്യവട്ടം ക്യാമ്പസ് പരിസരത്താണ് സിഗ്നൽ കാണിച്ചത്. തുടർന്ന് ക്യാമ്പസിനുള്ളിൽ പൊലീസും ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തിയെങ്കിലും ശ്യാനിനെ കണ്ടെത്താനായിരുന്നില്ല.

മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബാഗിനുള്ളിൽ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകവും മൊബൈൽ ഫോണും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൂന്ന് വർഷമായി മാനസിക പിരിമുറുക്കത്തിലാണെന്നും ഇനി രക്ഷപ്പെടാൻ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ശ്യാന്‍ ഏറെക്കാലമായി മാനസിക പിരിമുറുക്കത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഫോറൻസിക്ക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Intro:Body:

കഴക്കൂട്ടം: തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ(സിഇടി) രണ്ടാം വർഷ എംടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കുറ്റികാട്ടിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടു.    കോഴിക്കോട് വടകര പുത്തൂർ വരതയിൽ ശ്യാം പത്മനാഭന്റെ (27) മൃതദേഹമാണ് കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിന് പിന്നിലുള്ള കാട്ടിൽ കാണപ്പെട്ടത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കോളേജിലെ സെക്യൂരിറ്റികാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിനരുകിൽ നിന്നും ശ്യാനിന്റെ ബാഗ് കണ്ടെത്തിയിരുന്നു. ബാഗിനുള്ളിൽ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകവും മൊബൈൽ ഫോണും ആത്മഹത്യ കുറിപ്പും കണ്ടെത്തി.    ശ്യാൻ പത്മനാഭനെ ഏഴുദിവസം മുമ്പ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തെ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിരുന്നു. രണ്ടു വർഷത്തിലേറെയായി പാങ്ങപ്പറ ഡയമണ്ട് ഡിസ്ട്രിക് വാലി എന്ന ഫ്ലാറ്റിൽ മാതാപിതാക്കളൊടൊപ്പമാണ് ശ്യാൻ താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കാണാതാകുന്നത്. ലൈബ്രറിയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയതെന്നാണ്  പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ശ്യാനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തെങ്കിലും എടുത്തിരുന്നില്ല. അന്ന് പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാര്യവട്ടം കാമ്പസിന്റെ പരിസരാണ് സിഗ്നൽ കാണിച്ചത്. തുടർന്ന് കാമ്പസിനുള്ളിലെ കാടിനുള്ളിൽ പൊലീസും ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തിയെങ്കിലും ശ്യാനിനെ കണ്ടെത്താനായില്ല. മൂന്ന് വർഷമായി മാനസിക പിരിമുറുക്കത്തിലാണ് ഇനി രക്ഷപ്പെടാൻ കഴിയില്ല എന്നെഴുതിയ ആത്മഹത്യകുറുപ്പ് മൃതദേഹത്തിനരുകിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്യാൻ ഏറെക്കാലമായി മാനസിക പിരിമുറക്കത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ബന്ധുക്കൾ നേരത്തെ പൊലീസിനോട് മൊഴി കൊടുത്തിരുന്നു.  പോലീസിന്റെയും ഫോറൻസികിന്റെയും പരിശോധനയ്ക്ക്നശേഷം മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Conclusion:
Last Updated : Jul 16, 2019, 6:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.